ഇനി സിനിമാ ട്വിസ്റ്റുകള്‍ സാക്ഷാല്‍ സിനിമാക്കാരില്‍ നിന്നുതന്നെ തുടങ്ങാം. മുന്‍പ് നടന് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാത്തതിനെച്ചൊല്ലിയാണ് ട്വിസ്റ്റുണ്ടായതെങ്കില് ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണെന്നു മാത്രം. കഴിഞ്ഞ ദിവസം കൂടിയ അമ്മ ജനറല്‍ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായത്.
എന്നാല്‍ അമ്മയ്ക്കകത്തുനിന്നും പുറത്തുനിന്നും നടനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിമന്‍ ഇന്‍ സിനിമാകളക്റ്റീവും സംവിധായകന് ആഷിക് അബുവും നടനെ തിരിച്ചെടുത്തിനെതിരെ വിമര്‍ശിച്ചിട്ടുണ്ട്. ഒരു തെറ്റും ചെയ്യാത്ത തിലകനെ അമ്മ പുറത്താക്കിയിട്ട്അവസാനംവരെ തിരിച്ചെടുത്തില്ല. ക്രൂരമായൊരു കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എങ്ങനെ തിരിച്ചെടുത്തു എന്നതാണ് അമ്മയ്ക്കെതിരെയുളള ആഷിക്കിന്റെ വിമര്‍ശനം. പലനടീനടന്മാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്,ആസിഫ് അലി തുടങ്ങി നടന്മാരുടെ അഭാവം വിളിച്ചോതുന്നത് നാളെ ചിലതെല്ലാം പ്രതീക്ഷിക്കാം എന്നുതന്നെയാണോ. അതുകൊണ്ടുതന്നെ അമ്മയുടെ കാര്യത്തില്‍ പുതിയ വഴിത്തിരുവുകള്‍ ഉണ്ടായേക്കാം. ദിലീപിന്റെ കളികള്തന്നെയാണ് അമ്മയിലും അവസാനം വിജയിച്ചതെന്നാണോമനസിലാക്കേണ്ടത്. ഇനി ദിലീപ് സംഘടനയിലേക്കു തിരിച്ചു വന്നില്ലെങ്കിലും താന്‍ തന്നെയാണ് കാര്യസ്ഥനെന്ന് മറ്റുള്ളവരെ ബോധിപ്പിച്ചുവെന്ന് അദ്ദേഹത്തിനു സന്തോഷിക്കാം. ഇപ്പോഴും താരസംഘടനയിലെ പ്രധാന ഭാരവാഹികളെല്ലാം ദിലീപ് അനുകൂലികളാണ്.
പക്ഷേ കാര്യങ്ങളുടെ പോക്ക് ഇനി വേറെയാണ്.ദിലീപിന്റെ കാര്യത്തില്‍ അമ്മ പിളരുമോ എന്നും സംശയിക്കുന്നവരുണ്ട്. എന്തിന്റെ പേരിലാണ് ദിലീപിനെ പുറത്താക്കിയത്. എന്തിന്റെ പേരിലാണ് ഇപ്പോള്‍ തിരിച്ചെടുത്തത് എന്ന ചോദ്യങ്ങള്‍ക്കു പ്രസക്തിയുണ്ട്.കുറ്റാരോപിതനായതിന്റെ പേരിലാണ് ദിലീപിനെ പുറത്താക്കിയതെങ്കില്‍ തിരിച്ചടുക്കാന്‍ ആ ആരോപണത്തില്‍ നിന്നും അദ്ദേഹം മോചിതനായോ എന്നതാണ് ചോദ്യം. കോടതിയില്‍ കേസ് നിലനില്ക്കുമ്പോള് എങ്ങനെ നടന് കുറ്റവിമുക്തനാകും. അമ്മ വിധിച്ചാല്‍ കുറ്റവിമുക്തനാകാന്‍ അമ്മ കോടതിയാണോ.
പണ്ട് ഒരു കുടുംബ പോലെ കഴിഞ്ഞിരുന്നവരാണ് സിനിമാക്കാരെന്ന് പഴയ നടീനടന്മാര് ഇപ്പോഴും പറയും.പ്രശ്നങ്ങള്‍ അന്നും ഉണ്ടായിരുന്നു. അതു പറഞ്ഞു തീര്‍ക്കാനേ ഉണ്ടായിരുന്നുള്ളു.പക്ഷേ ഇന്നത്തെപ്പോലെ വലിയ പാരയും ശത്രുതയുമൊന്നും ഇല്ലായിരുന്നു. സംഘടന ഉണ്ടായപ്പോഴാണ് സിനിമയില്‍ കൂടുതല്‍ പ്രശ്നങ്ങളും തുടങ്ങിയത്.ഇപ്പോള്‍ വിവിധ രംഗങ്ങളിലായി സിനിമാമേഖലയില്‍ നിരവധി സംഘടനകളാണ്. അതുകൂടുതല്‍ ദോഷമല്ലാതെ ഗുണങ്ങളൊന്നും ചെയ്യുന്നില്ല. ഇതു പഴയവര്ക്കു മാത്രമല്ല പുതിയവര്‍ക്കും അനുഭവപ്പെടുന്നുണ്ട്. പക്ഷേ പരസ്യമായി പറയുന്നില്ലെന്നു മാത്രം.
ഇതിനിടയില്‍ പള്‍സര്‍ സുനിയുടെ വക്കാലത്തെടുത്തിരുന്ന അഭിഭാഷകന് ആളൂര്‍ വക്കാലത്തൊഴിഞ്ഞതിനു പിന്നിലും ചില കഥകളുണ്ടെന്നാണ് പറയപ്പെടുന്നത്. ദിലീപിന്റെ സുഹൃത്തായ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആളൂര്‍ സഹകരിക്കുന്നുവെന്നാണ് സംസാരം. വന്‍ തുക മുതല്‍ മുക്കുള്ള ചിത്രത്തിന്റെ നിര്‍മാണത്തിലും ആളൂര്‍ സഹകരിക്കുന്നുണ്ടത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: