അഞ്ജലി മേനോൻ ചിത്രം ‘കൂടെ’യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ഗാനം ഇപ്പോൾ യൂട്യൂബിൽ തരംഗമായി ഒരു ദിവസത്തിനുള്ളിൽ 6 ലക്ഷം വ്യൂസ് നേടിയിരിക്കുകയാണ്. മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ പശ്ചാത്തലവും അവരുടെ സ്നേഹബന്ധങ്ങളുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
എം ജയചന്ദ്രൻ ഈണം നൽകിയ “മിന്നാമിന്നി” എന്ന് തുടങ്ങുന്ന ഈ താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. അഭയ് ജോധ്പുർകർ ഗാനം ആലപിച്ചിരിക്കുന്നു. ഒരു സഹോദരന് തന്റെ കുഞ്ഞനുജത്തിയോടുള്ള സ്നേഹബന്ധത്തിന്റെ ആഴമേറിയ രംഗങ്ങൾ പ്രേഷകരുടെ ഹൃദയം കവരുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ‘കൂടെ’യിൽ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരൻ, പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ജൂലൈയിൽ തീയേറ്ററുകളിൽ എത്തുന്ന ‘കൂടെ’ ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
“മിന്നാമിന്നി ” ഗാനം യൂട്യൂബിൽ കാണാൻ:
പ്രതികരിക്കാൻ ഇവിടെ എഴുതുക: