കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് നാഷണല്‍ സെക്യൂരിറ്റീസ് ക്ലിയറിംഗ് കോര്പറേഷന് ലിമിറ്റഡിന്റെ (എന്‍എസ്സിസിഎല്‍) സെറ്റില്‍മെന്റ് ബാങ്കായി പ്രവര്‍ത്തിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നു അനുമതി ലഭിച്ചു. എന്‍എസ്ഇയുടെ പൂര്‍ണ സബ്സിഡിയറി കമ്പനിയാണ് നാഷണല്‍ സെക്യൂരിറ്റീസ് ക്ലിയറിംഗ് കോര്പറേഷന് ലിമിറ്റഡ്.
ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, എവിടെയും ബാങ്കിംഗ് ഉള്‍പ്പെടെ സമഗ്രമായ സെറ്റില്‍മെന്റ് ആന്‍ഡ് ക്ലിയറിംഗ് സേവനങ്ങള്‍ എന്നിവ ബാങ്കിന്റെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. ബാങ്ക് ഗ്യാരന്റി, വായ്പാ സൗകര്യം, ഇന്റര്‍ ബാങ്ക് ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയവയും ബാങ്ക് ലഭ്യമാക്കും. എന്‍എസ്ഇ അംഗങ്ങള്‍ക്ക് ഏതു കേന്ദ്രത്തിലേക്കും സൗജന്യമായി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: