കൊച്ചി: മലയാളി ഭക്ഷ്യോത്പാദക സ്റ്റാര്‍ട്ടപ്പിന് 1.3 കോടി രൂപയുടെ നിക്ഷേപസമാഹരണം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലിങ് ഫുഡ്സ് ആന്‍ഡ് ബിവ്റേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേരളത്തില്‍ ഫണ്ടിംഗ് നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാര്‍ട്ടപ്പ് എന്ന നേട്ടം സ്വന്തമാക്കിയത്.
പ്ലിങ് എന്ന ബ്രാന്‍ഡില്‍ ഏത്തയ്ക്ക, കപ്പ ക്രിസ്പ്പി സ്നാക്സ് പുറത്തിറക്കുന്ന കമ്പനി 2016ല്‍ സംരംഭകനും മാര്‍ക്കറ്റിംഗ് വിദഗ്ധനുമായ ആന്‍ഡ്രീന്‍ മെന്‍ഡസ് ആരംഭിച്ചതാണ്.
പ്രവര്‍ത്തനമാരംഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ മൂവായിരത്തിലധികം ചെറുകിട-ഇടത്തരം ചില്ലറവില്‍പ്പനകേന്ദ്രങ്ങളില്‍ സാന്നിധ്യം സ്വന്തമാക്കാന്‍ പ്ലിങ് ഫുഡ്സിന് കഴിഞ്ഞു.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് ക്യാപ്പിറ്റല്‍ ട്രീറ്റീസ്, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ രവീന്ദ്രനാഥ് കമ്മത് എന്നിവരാണ് പ്ലിങ് ഫൂഡ്സിന് നിലവില്‍ നിക്ഷേപകരായുള്ളത്.
നൂറുകോടിയുടെ ബ്രാന്‍ഡാകാന്‍ സാധ്യതയുള്ള സംരംഭമാണ് പ്ലിങ് ഫുഡ്സെന്ന് രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞു. മുന്‍പ് നടത്തിയ നിക്ഷേപങ്ങളൊക്കെ ടെക് കമ്പനികളില്‍ ആയിരുന്നെന്നും ആദ്യമായാണ് എഫ്എംസിജി രംഗത്ത് നിക്ഷേപം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: