ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്വന്തം ഫാഷന്‍ സങ്കല്പങ്ങളെ അപ്പാടെ മറന്നുപോകുന്നവരായിരുന്നു ഒരു കാലത്ത് സ്ത്രീകള്‍. സാരിയോ നൈറ്റിയോ ധരിച്ച് അവര്‍ ഗര്‍ഭകാലം തള്ളി നീക്കി. ഗര്‍ഭിണിയായിരിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ സമയമാണ്. ഷോപ്പിങ്ങിനു പോയായും കണ്ണുടക്കുന്നതും വാങ്ങിക്കൂട്ടുന്നതും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ആയിരിക്കും. സ്വന്തം കാര്യം വരെ അപ്പോള്‍ മറക്കും.
ഇതൊക്കെ പഴയകാലം. ഇന്നത്തെ പെണ്‍കുട്ടികള്‍ പാടെ മാറി. ഗര്‍ഭിണിയാണെന്ന് കരുതി ഫാഷന്റെ ലോകത്തോട് ബൈ പറയാനൊന്നും അവര്‍ തയ്യാറാവില്ല. പുതുതലമുറ ഗര്‍ഭം പോലും ആഘോഷമാക്കുകയാണ്. നിറവാര്‍ന്ന വസ്ത്രങ്ങളും പുതിയ തരം ആക്സസറീസും ഒക്കെ ഗര്‍ഭിണികള്‍ക്ക് മാത്രമായി ഇന്ന് ലഭ്യമാണ്.
ഷേപ്പ് ഇല്ലാത്ത തരം വസ്ത്രങ്ങള്‍ ഔട്ടായിക്കഴിഞ്ഞു.ആകര്‍ഷകമായ ഫാഷനബിള്‍ വസ്ത്രങ്ങള്‍ ലഭ്യമാണ്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഗര്‍ഭകാലത്തെ അപകര്‍ഷതാബോധം ഒഴിവാക്കി കൂടുതല്‍ സുന്ദരിയാവാം
മറ്റുള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുക. ഗര്‍ഭകാലത്ത് ചര്‍മ്മരോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭകാല സ്പെഷ്യല്‍ വസ്ത്രങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പുതിയ തരം വസ്ത്രങ്ങള്‍ ഗര്‍ഭിണിയുടെ ആത്മവിശ്വാസം കൂട്ടുകയെ ഉള്ളു.
ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫ്ളാറ്റ് ആയ അടിഭാഗം ഉള്ള ചെരിപ്പുകളോ ഷൂസുകളോ ഉപയോഗിക്കുന്നതാണ് അഭികാമ്യം. വയറു വലുതായി തുടങ്ങുമ്പോള്‍ സ്വാഭാവികമായും നടത്തത്തിന്റെ ബാലന്‍സ് തെറ്റും. ഹൈഹീല്‍ ചെരിപ്പുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. നഖങ്ങള്‍ ,മുടി എന്നിവ കൂടുതല്‍ ശ്രദ്ധിക്കുന്നതും മിനുക്കുന്നതും ഗര്‍ഭിണിയെ സ്വയം പുതുക്കാന്‍ സഹായിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: