പരീക്ഷ കഴിഞ്ഞാല്‍ ഫലം വിലയിരുത്തണമല്ലോ അതാണ് നടന്നുകൊണ്ടിരിക്കുന്നത് രണ്ടു ദിവസം കൊണ്ട് സൃഷ്ടിച്ചെടുത്ത ഹര്‍ത്താല്‍ എന്ന് ബാലിശമായ ഒരു വാദമുഖമുണ്ട്, അല്ല ഇത് ആസൂ്രതിത ഹര്‍ത്താല്‍ തന്നെ.
എത്ര ദിവസം കൊണ്ട് എന്നതിന് ഉത്തരം തേടുമ്പോള്‍ ചില കാര്യ കാരണങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്, അഥവാ സമീപകാല സംഭവങ്ങള്‍ ഒന്നോര്ത്തെടുക്കേണ്ടതുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ, സാംസ്കാരിക, യുവജന പ്രസ്ഥാനങ്ങളിലേക്ക് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളിലെ നേതൃത്വനിര ചേക്കേറിയതിന്റെ വിവരങ്ങള്‍ വലതുപക്ഷ തീവ്രവാദിയായി മുദ്രചാര്‍ത്തി ഏറെ നാള് ജയിലടക്കപ്പെട്ട ഒരു പട്ടാള ഉദ്യോഗസ്ഥന്റെ പൂഴ്ത്തിവയ്ക്കപ്പെട്ട രഹസ്യാന്വേഷണ രേഖയില്‍ നിന്നാണ് ഭാരതം അറിഞ്ഞത്.
അത് കേരളത്തിലെ ഒരു മാധ്യമങ്ങളും ചര്‍ച്ച ചെയ്തില്ല എന്നത് വേറെ കാര്യം. സിപിഎം ഇതൊരു പൊന്‍തൂവല്‍ ആയി കണക്കാക്കി കാണും. ഇടതു പക്ഷത്തിന്റെ ചിറകിനടിയില്‍ ചേക്കേറിയ വിഷവാഹികളായ തീവ്ര നിലപാടുകാര്‍ സിപിഎമ്മിന് ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ത്തി നല്കുന്ന ഏജന്‍സി ആണെന്ന നിലയില്‍ തന്നെയാണ് സിപിഎം അവരെ തീറ്റിപ്പോറ്റുന്നതും. ഒരുപക്ഷെ ഇവരുടെ ആദ്യ പരീക്ഷണം പ്രൊഫ. ജോസഫിന്റെ കൈ വെട്ടിക്കൊണ്ടാണ് (സിമി, മദനി തരംഗത്തിന് ശേഷം) തുടക്കം. ആ കൈവെട്ടലിന്റെ ഉദ്ദേശ്യം ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രതികരണശേഷി അളക്കുക എന്നത് തന്നെയായിയുന്നു അതില്‍ നിന്നും ക്രൈസ്തവസമൂഹത്തിന്റെ നിസ്സംഗതയും നിര്‍വികാരതയും ഈ സംഘം വിലയിരുത്തി, എന്നും ക്രിസ്ത്യാനികള്‍ മലമുകളിലെ കുരിശിന്റെ പുറകെ മാത്രം പാഞ്ഞവരാണ്, മലകള്‍ മാത്രമാണ് അവരുടെ വീക്നെസ് എന്ന് മനസ്സിലാക്കി, അവര്‍ക്കൊരു മാര്‍ക്കിട്ട്, സംഘ പരിവാറിനു നേരെ എന്ന വ്യാജേനെ ഹിന്ദു പക്ഷത്തേക്ക് പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു.
കാമ്പസ്സുകളാണ് അതിനവര്‍ തിരഞ്ഞെടുത്തത്. യുവജന പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറി ഒരു വശത്ത് ലവ്ജിഹാദിന്റെ വിത്ത് വിതയ്ക്കുകയും മറുവശത്ത് തങ്ങള്‍ പ്രചരിപ്പിക്കും പോലെ ഹിന്ദുക്കളുടെ ദൈവങ്ങള്‍ വെറും കല്ലുകളാണെന്നും അവയ്ക്ക് ഒരു ശക്തിയും ഇല്ലെന്നു തെളിയിക്കാന്‍ വേണ്ടി കവിതയും കഥയും മെനഞ്ഞു, കവികള്‍ ബിംബങ്ങളെ അധിക്ഷേപിച്ച് കവിത എഴുതി, ആര്‍ത്തവകഥകള്‍ മെനഞ്ഞു. ചിത്രകാരന്മാര് മത്സരിച്ചു ദേവിമാരുടെ ചിത്രങ്ങള്‍ ഉടുതുണിയില്ലാതെ വരച്ചു, ശിവലിംഗങ്ങളില്‍ താണ്ഡവമാടി….
സര്‍ക്കാര്‍ അനങ്ങിയില്ല, ഹിന്ദു അനങ്ങിയില്ല സാംസ്കാരിക നായകന്മാര് ഇതിനെയെല്ലാം ആവിഷ്കാര സ്വാതന്ത്ര്യംഎന്ന മനോഹര ലേബല്‍ ഒട്ടിച്ചു സ്തുതി പാടി. ഇതിനെല്ലാമിടയില്‍ മലപ്പുറത്തും കോഴിക്കോട്ടും കാസര്‍കോട്ടും നിഗൂഢതകളുയര്ത്തി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. ഇത് മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ മാത്രമല്ല ഐഎസിലേക്കുള്ള റിക്രൂട്ട് കേന്ദ്രങ്ങളാണെന്നും വാര്‍ത്ത വന്നു.
സംഘപരിവാറിന്റെ സൃഷ്ടി എന്ന തരത്തിലാണ് ഇതിനെ ഇടതും വലതും വിലയിരുത്തിയത്.കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും ഐഎസ് അനുഭാവികളെ കൂട്ടത്തോടെ പിടിച്ചിട്ടും ഒരു ഉച്ചവാര്ത്തയായി മാധ്യമങ്ങള്‍ അതിനെ ഛര്‍ദിച്ചു തള്ളി. കുറെയെണ്ണം ഹൂരികളെ പുല്കാന് സിറിയയില്‍ പോയി ഒടുങ്ങി. ഈ സമയമെല്ലാം ഭൂരിപക്ഷ സമൂഹമായ ഹൈന്ദവ സമൂഹം ഉറങ്ങി,അഖില ഹദിയ ആയാല്‍ ഞങ്ങള്‍ക്കെന്ത്, സരസ്വതിയുടെ തുണി ഉരിഞ്ഞാല്‍ തങ്ങള്‍ക്കെന്ത് . എല്ലാവരും ഉത്തരേന്ത്യയിലേക്ക് ടിവിയിലൂടെ പത്രത്തിലൂടെ നോക്കി..
കാവിക്കൂട്ടം, പശു പശു, എന്ന് പ്രസംഗിക്കുന്നു, കൊല്ലുന്നു തിന്നുന്നു….. പശു ദേശീയ വിഷയമാക്കി. ട്രെയിനില്‍ ഇരിപ്പിടത്തിനു വേണ്ടി കൊന്നതും പാവം പശുവിന്റെ തലയിലിട്ടു. മോദി മോദി അതാണ് ആപത്ത്… മുസ്ലിം വിരുദ്ധത അതാണ് മോദി, ഹൈന്ദവര്‍ പശുവിനു വേണ്ടി മുസ്ലിങ്ങളെ അരിഞ്ഞു തള്ളുന്നു. ഷാനി, പ്രമോദ് രാമന്, സിന്ധു സൂര്യകുമാര്‍, വിനു.വി. ജോണ്‍, വേണു, മാധ്യമം തുടങ്ങി സകല ചാനലുകാരും ഉത്തരേന്ത്യയിലേക്ക്നോക്കി പൊട്ടിക്കരഞ്ഞു. ആ കരച്ചില് മുസ്ലിങ്ങള്‍ക്കിടയില്‍ ഹിന്ദു വിരുദ്ധ വികാരം എത്രകണ്ട് സൃഷ്ടിക്കാവോ അത്രകണ്ട് സൃഷ്ടിച്ചു പാകമാക്കി.
ഹിന്ദുക്കള്‍ ഉത്തരം നോക്കിയിരുന്നു തീവ്രവാദികള്‍ അടുക്കളയില്‍ കയറിയത് അവരറിഞ്ഞുമില്ല. ഇത്തരം കാര്യങ്ങള്‍ക്കിടയില്‍ മറ്റൊരു മഹത്തായ കാര്യം നടക്കുന്നുണ്ടായിരുന്നു- ദേശീയതയില്‍ നിന്നും എങ്ങന ജനങ്ങളെ അകറ്റാമെന്നുള്ള പരീക്ഷണം. മഹാസംവിധായകന് കമാലുദ്ധീന് മുതല്‍ മുകുന്ദന് വരെയുള്ളവര്‍ അതിനു കുടപിടിച്ചു രാഷ്ട്രഗീതത്തെയും, പതാകയേയും ഏതൊക്കെ വിധത്തില്‍ തറ്റുടുക്കാമോ എന്ന പരീക്ഷണം കാമ്പസിലും, തീയറ്ററിലും നവ മാധ്യമങ്ങളിലും നടന്നു. ജെഎന്‍യുവില്‍ തുടങ്ങി ഇങ്ങ് മലപ്പുറം വരെ ദേശീയതക്കെതിരായ പ്രചാരണം ശക്തമായി. ഇതൊക്കെ ഒരുതരം പാകപ്പെടുത്തലും നിലമൊരുക്കലുമായിരുന്നു.
മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും ഇടതു പക്ഷത്തിലെന്നപോലെ ജിഹാദികള്‍ വേരുറപ്പിച്ചു…. പാക്കിസ്ഥാനില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഭീകരപ്രസ്ഥാനങ്ങളുടെ ഫണ്ടും വന്നു. മതബോധവും, ദേശസ്നേഹവും നശിപ്പിക്കപ്പെട്ടാല്‍ ഒരു ജനത കണ്ണിയറ്റ ചങ്ങലയായി മാറുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം അതുകൊണ്ടുതന്നെ തങ്ങളുടെ അനുയായികള്‍ക്ക് മതവും ദേശീയതയും പാടില്ലെന്നവര് ശഠിച്ചതും.ഇത്തരത്തില്‍ സ്വത്വ ബോധമില്ലാത്തവര്‍ക്കിടയില്‍ വളരാന്‍ എളുപ്പമാണെന്ന് മത തീവ്രവാദത്തിനുമറിയാം.
മുസ്ലിം തീവ്രവാദത്തിന്റെ മുഖം വളരെ മാന്യമാണ്. ശുദ്ധ വസ്ത്രധാരണം, മാന്യതയുള്ള പെരുമാറ്റം, സാഹിത്യ സമ്പര്‍ക്കം, ചാരിറ്റിയില്‍ മുന്നില്‍, വൃത്തിയുള്ള പ്രഭാഷണം, സമയമായാല്‍ പരസ്യമായ പ്രാര്‍ത്ഥന,അന്യമതഗ്രന്ഥങ്ങളിലെ ചെറിയ അറിവ്, അതിനെ വളചൊടിക്കല്‍ ഇങ്ങനെ പോവും. അതുകൊണ്ട് തന്നെ തലേക്കെട്ടും, താടിയും, മന്ത്രിച്ചൂതലുമൊക്കെയായി നടന്ന പാവം സുന്നികളെ ഇവര്‍ അസ്സലായി പറ്റിച്ചു, തട്ടത്തില്‍ നിന്നും പര്‍ദ്ദയിലേക്കുള്ള മലബാര്‍ മാപ്പിളമാരുടെ മാറ്റം അങ്ങനെയായിരുന്നു.
സാക്ഷാല്‍ കാന്തപുരത്തിന് പോലും ഇത് ഇതുവരെ ബോധ്യം വന്നിട്ടില്ല. പൊതുവെ ശാന്തരും സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോന്ന സുന്നികള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുകയും അവര്‍ ചെയ്യുന്നതെല്ലാം ശിര്‍ക്കാണെന്ന പൊതു ധാരണ അണികള്‍ക്കിടയില്‍ സൃഷ്ടിക്കയും, ജിഹാദാണ് മുക്തിമാര്‍ഗം എന്ന ധാരണസൃഷ്ടിക്കാനും ജമാഅത്തെഇസ്ലാമിക്കും, മുജാഹിദ്കള്‍ക്കും സലഫിക്കാര്ക്കും സാധിച്ചു എന്നതും വര്‍ഗീയ വിളവെടുപ്പിനു നിലമൊരുക്കാന്‍ സഹായിച്ചു.
മലപ്പുറത്താണ് ഇതേറ്റവും മാറ്റമുണ്ടാക്കിയത് സകല ജാതി മതസ്ഥരും ഒരു പോലെ കണ്ടിരുന്ന മമ്പുറം പള്ളി, കൊണ്ടോട്ടി ഉറൂസ്, സുഫികളുടെ കബര്സ്ഥാന് ഒക്കെ ശിര്‍ക്കിലായി. എസ്ഡിപിഐ, പേപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി, ഇവയെല്ലാംതന്നെ ഒരേ തൂവല്‍ പക്ഷിയായി തരംപോലെ ഇടതു വലതു പക്ഷം ചാരി, കാക്കക്കൂട്ടില്‍ കുയില്‍ മുട്ടയിടുന്നപോലെ മുട്ടയിട്ട് വിരിഞ്ഞു. വലിയ കൂട് സിപിഎമ്മിന്റേത് തന്നെ.
ഇത്ര വലിയ നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെ ഒരു കുടക്കീഴില് എത്തിച്ചതിന്റെ പശ്ച്ചാത്തലത്തിലാണ് കശ്മീര്‍ പെണ്‍കുട്ടിയുടെ ദാരുണ സംഭവം നടക്കുന്നത് മൂന്നു മാസം മുന്‍പ് നടന്ന ഈ സംഭവത്തിനു കശ്മീരിലെ ചെറു ഗ്രാമത്തില്‍ അന്വേഷണത്തിലെ ചില സംശയങ്ങള്‍ ആസ്പദമാക്കി ഒരു സമരം. അവിടെ ഹിന്ദു-മുസ്ലിം എന്ന രീതിയില്‍ അല്ലതാനും. ആ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ ഒരു കാമ്പയിന്… അതിനു കാരണമാക്കിയതോ ദേവസ്ഥാന്‍ എന്ന വാക്കും..
പിന്നെയങ്ങോട്ട് ആദ്യം വന്നത് ശിവലിംഗവും, ശൂലവും, കുഞ്ഞും നിറഞ്ഞു നില്ക്കുന്ന പോസ്റ്ററുകള്‍… ആദ്യം കണ്ടത് മാധ്യമത്തിലെ ഡിസൈനര്‍ വരച്ച പോസ്റ്റര്‍ പിന്നെ ഇടതുപക്ഷത്തേ കലാകാരികള്‍ ലിംഗം കൊണ്ട് ഹിന്ദുവിനെ അഭിഷേകം ചെയ്തു, സംഘികള്‍ക്ക് നേരെ എന്ന വ്യാജേനെ ഹിന്ദു ദേവതകളെ നിരത്തി ‘ബലാത്സംഗം’ ചെയ്തു, മൂരി സ്വാമി ക്ഷേത്രത്തില്‍ ദൈവമില്ല എന്ന് പ്രഖ്യാപിച്ചു. ‘സംഘ പരിവാറുകാര്‍ ക്ഷേത്രത്തില്‍വെച്ച്, മുസ്ലീം എന്നത് കൊണ്ട് മാത്രം ഉപദ്രവിച്ചു’ എന്ന് കോണ്‍ഗ്രസ്സിന്റെ നേതാവ് ബല്‍റാമും പ്രഖ്യാപിച്ചു.
ഹിന്ദുവിന്റെ സകല വിശ്വാസങ്ങളെയും തച്ചുടച്ചിട്ടും, ചിലര്‍ ശിവനെ പച്ചക്കു ഭേദ്യം ചെയ്തിട്ടും ഹിന്ദു അനങ്ങിയില്ല, മുഖ്യമന്ത്രി പിണറായിയും ഇവര്‍ക്ക് കൂട്ടായി നിന്നു. ഇത്രയൊക്കെ അണ്ണാക്കില്‍ കുത്തിയിട്ടും ഉണരാത്ത ഹിന്ദു, ഉണരില്ല എന്ന അവസ്ഥ ടെസ്റ്റ് ചെയ്യുന്നതിന് ഇതിനുമപ്പുറം ഒരവസരം ലഭിക്കില്ല എന്ന തോന്നല്തന്നെയാണ് ഭീകരര്‍ക്ക് ഹര്‍ത്താല്‍ നടത്തി പരീക്ഷിക്കാന്‍ ശക്തി നല്‍കിയത്…
ഹിന്ദുവിനെ തിരഞ്ഞു പിടിച്ചാക്രമിച്ചിട്ടും സംഘ പരിവാരൊഴികെ സിപിഎം ഹിന്ദുക്കളോ, കോണ്‍ഗ്രസ് ഹിന്ദുക്കളോ, എസ്എന്‍ഡിപി, എന്‍എസ്എസ് ഹിന്ദുവോ അനങ്ങിയില്ല… ഈ അനക്കമില്ലായ്മ തിരിച്ചറിഞ്ഞിരിക്കുന്നു, ഒപ്പം നിങ്ങള്‍ ഇവിടെ സുരക്ഷിതരല്ല, കൂടും കുടുക്കയുമെടുത്ത് സ്ഥലം വിട്ടോളു, ഹിന്ദുക്കള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല കച്ചവടം എന്ന് മലബാറിലെ ഹിന്ദു സമൂഹത്തിനു മുന്പില് വ്യക്തമായ മുന്നറിയിപ്പും തന്നിരിക്കുന്നു. നീ ഈ റോഡിലൂടെ സഞ്ചരിക്കണമെങ്കില്‍ എന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കണം എന്ന മുന്നറിയിപ്പും. ഭയപ്പെടേണ്ടിയിരിക്കുന്നു…
സിപിഎം ഹൈന്ദവര്‍ കോണ്‍ഗ്രസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങി എല്ലാ ഹൈന്ദവരും ഭീകരവാദികളുടെ മുന്പില് കേവലം ജന്തുക്കള്‍ മാത്രമാണ്, തിരിച്ചു കടിക്കാത്തജന്തുക്കള്. നവ മാധ്യമത്തില്‍ ഒരു ‘ഭീകരനിട്ട’ പോസ്റ്റ് ഇതായിരുന്നു ”ഇന്ന് അമ്പും വില്ലുമൊന്നുമല്ല ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ മതി നിങ്ങള്‍ പൊകയാവും.” ആ പോസ്റ്റ് കാണാതെ പിണറായിയുടെ ഇന്റലിജന്‍സ് ഉറങ്ങുന്നു, ശൈവ, ശക്തി സ്വരൂപങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ സിപിഎം, കോണ്‍ഗ്രസ്,തുടങ്ങി സകല രാഷ്ട്രീയക്കാരും സംഘിക്ക് നേരെ വിരലുയര്‍ത്തി ദേശാഭിമാനിയും മനോരമയും മാധ്യമവും വിരിച്ചു സുഖമായി ഉറങ്ങുന്നു…. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം.
അടുത്ത പരീക്ഷണം ഉടനെ ഉണ്ടാവുമെന്ന വേവോടെ നമുക്കും ഉറങ്ങാം.
ഹര്‍ത്താല്‍ ദിനത്തില്‍ തിരൂരില്‍ ഒരു ഹിന്ദുവായിക്കൊണ്ട് അനുഭവിച്ച മരവിപ്പിന്റ ഓര്‍മ്മയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: