മുംബൈ: വാഹന ലോകത്ത് മഹീന്ദ്രയെ കരുത്തിന്റെ പര്യായമായിട്ടാണ് ഏവരും കാണുന്നത്. അക്ഷരാർത്ഥത്തിൽ അത് സത്യം തന്നെയാണ്. മഹീന്ദ്രയുടെ ഏതൊരു വാഹനവും മികവുറ്റതാണ്. സഞ്ചാര യോഗ്യമായിട്ടുള്ള വാഹനങ്ങളിൽ മഹീന്ദ്രയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വാഹനമാണ് ബൊലേറോ. വിപണിയിൽ പത്ത് ലക്ഷം യൂണിറ്റുകൾ വിറ്റഴിഞിരിക്കുകയാണ് ഈ തകർപ്പൻ എസ്യുവി. സത്യത്തിൽ ജനം ബൊലോറെയെ നെഞ്ചിലേറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.
റോഡെന്നോ മലയെന്നോയില്ലാതെ എവിടെയും കുതിച്ച് പായാൻ കഴിയുന്ന ഈ വാഹനം സാധാരണക്കാർ, വിവിധ സേന വിഭാഗങ്ങൾ മുതൽ മുതിർന്ന ഭരണകർത്താക്കൾ വരെ നിത്യേന ഉപയോഗിക്കുന്നു. 2000ൽ മഹീന്ദ്ര അവതരിപ്പിച്ച ബൊലേറോ ഇന്ത്യൻ നിരത്തുകളിലെ രാജാവ് എന്ന് വേണം പറയാൻ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്യുവി എന്ന നേട്ടം വാഹനം സ്വന്തമാക്കിയെന്നാണ് കമ്പനി പറയുന്നത്. ഇതിനു പുറമെ ആദ്യത്തെ ഏറ്റവും മികച്ച സഞ്ചാരയോഗ്യമായ 10 വാഹനങ്ങളിൽ ഒന്നായി ബൊലോറെ മാറുകയും ചെയ്തു.
ബൊലോറെയുടെ രണ്ട് മോഡലുകളാണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്നത്. സ്റ്റാൻഡേർഡ്, പവർ പ്ലസ് എന്നീ മോഡലുകളാണ് ഇവ. മഹീന്ദ്ര ബൊലോറെ പവർ പ്ലസിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനും മഹീന്ദ്ര സ്റ്റാൻഡേർഡിന് 2.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് നൽകിയിട്ടുള്ളത്. മഹീന്ദ്ര പവർ പ്ലസിന് 70 ബിഎച്ച്പിയും മഹീന്ദ്ര ബൊലോറെക്ക് 62 ബിഎച്ച്പി കരുത്തുമാണുള്ളത്. ഇരു വാഹനങ്ങളുടേയും ടോർക്ക് 195ആണ്. 5 സ്പീഡ് ഗിയർ ബോക്സ് വാഹനത്തിന്റെ വേഗതയെ നിയന്ത്രിക്കുന്നു. ബൊലോറെ പ്ലസിന് 16.5 കിലോമീറ്റർ മൈലേജും മഹീന്ദ്ര ബൊലോറെയ്ക്ക് 15.96 കിലോ മീറ്റർ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൊലോറൊ പവർ പ്ലസിന് 7.86 ലക്ഷവും മഹീന്ദ്ര ബൊലോറയ്ക്ക് 8.66 ലക്ഷവുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: