പണ്ട് സിനിമാക്കാര്‍ക്ക് സീസണുണ്ടായിരുന്നു. ഓണവും വിഷുവും ക്രിസ്തുമസും ഈസ്റ്ററും റംസാനും ബക്രീദുമൊക്കെ ഇത്തരം സീസണുകളായിരുന്നു. ഇതിലും വലിയൊരു സീസണാണ് അവധിയും ആഘോഷവുമായി കുടുംബ സദസിനെ പ്രതീക്ഷിച്ചുകൊണ്ടുള്ളത്. നീണ്ട രണ്ടുമാസം. കുട്ടികളെക്കൂടി കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള രസികന്‍ ചിത്രങ്ങളും ഈ സീസണിലെ പ്രത്യേകതയുമുണ്ടായിരുന്നു. കുടുംബവുമായി സിനിമയ്ക്കിറങ്ങുക അന്നൊരു ഹരമായിരുന്നു. അത്യാവശ്യം കുടുംബത്തെ നിരാശപ്പെടുത്താത്ത, ചിലപ്പോള്‍ വന്ഹിറ്റാകുന്ന സിനിമകളും അന്നുണ്ടായിരുന്നു. സൂപ്പര്‍താര ചിത്രങ്ങളില്ലാത്ത സീസണ് ഉണ്ടായിരുന്നില്ല താനും. ഇന്ന് അങ്ങനെയൊരു സീസണ് ഇല്ല.നല്ല പടങ്ങളുണ്ടാകുന്നതാണ് സീസണ്.
എന്നാലും മധ്യവേനലവധിക്കാലം സിനിമാക്കാര്‍ക്ക് എന്നും സീസണ്തന്നെയായിരുന്നു.അതുകണ്ട് പടച്ചുവിടുന്ന സിനിമകളുമുണ്ടായിരുന്നു. എങ്ങനെയായാലും തട്ടിമുട്ടിപ്പോകും എന്നൊരു ആത്മവിശ്വാസം. ഇത്തവണ അതുമില്ല.ആകെ ഓടുന്നത് രണ്ടു പടങ്ങളാണ്,സുഡാനി ഫ്രം നൈജീരിയയും സ്വാതന്ത്ര്യം അര്‍ധരാത്രിയിലും.കുട്ടനാടന്‍ മാര്‍പ്പാപ്പ ഓടുന്നുണ്ടെന്നുമാത്രം. ഒരുമാസം പഴക്കമുള്ളതും നിരാശപ്പെടുത്തുന്ന സിനിമകളുമായതിനാലാണ് ഈ ചിത്രങ്ങള്‍ക്കു കുറെ ആളെക്കിട്ടുന്നത്. ഒരര്‍ഥത്തില്‍ പൂട്ടാന്‍ പറ്റാത്തതുകൊണ്ട് തുറന്നിരിക്കുന്ന തിയറ്ററുകളുമുണ്ട്. അങ്ങനെ ഈ സീസണും സിനിമകളില്ലാതെ കടന്നുപോകുകയാണോ.
തിയറ്ററില്‍പോയി സിനിമ കാണാത്തതുകൊണ്ട് പ്രേക്ഷകന് ഒന്നും സംഭവിക്കുന്നില്ല.അതിനു നേരവുമില്ല. വീട്ടിലിരുന്നും എവിടെയിരുന്നും നടക്കുമ്പോഴും ഇരിക്കുമ്പോഴും ്അവന് സിനിമ കാണുന്നുണ്ട്. മലയാളമാവണമെന്നില്ലല്ലോസിനിമ. ലോകസിനിമകളടക്കം ഗംഭീര സി്നിമകള് അവന് കാണുന്നുണ്ട്.തിയറ്ററില്‍ വന്ന് സിനിമകാണുന്നില്ലെങ്കില് നഷ്ടം സിനിമാക്കാര്‍ക്കു തന്നെയാണ്.
കാണികളെ സിനിമാകാണിക്കാന്‍ ക്ഷണിക്കേണ്ടത് നല്ല സിനിമകളിലൂടെ സിനിമാക്കാര് തന്നെയാണ്. ആയിരക്കണക്കിനു പേര് മാന്യമായിജീവിക്കുന്നഇടമാണ് സിനിമ എന്നുള്ളത് സിനിമാക്കാര് തന്നെ മറന്നുപോകുന്നുണ്ടോ. താരങ്ങള്ക്കുമാത്രമല്ല ജീവിക്കേണ്ടത്.അവരെ അവരാക്കുന്ന അവര്‍ക്കുപിന്നിലെ ഒരുപിടി ആളുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: