പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷത്തിലേറെ എന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. 123 വര്‍ഷത്തെ ശക്തമായ പാരമ്പര്യമുള്ള ബാങ്കില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചു വരുന്ന ശക്തമായ വിശ്വാസവും ബാങ്കിന്റെ ശക്തമായ ബാലന്‍സ് ഷീറ്റുമാണ് ഇതിനു വഴി വെച്ചത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സാധിക്കും വിധം മറ്റു സബ്സിഡിയറികളിലെ ആസ്തികള്‍ അടക്കമുള്ള പിന്ബലത്തിനു ലഭിക്കുന്ന സ്വീകാര്യതയും ഇതു സൂചിപ്പിക്കുന്നു.
ബാങ്കിന്റെ ആഗോള ബിസിനസ് 11 ലക്ഷം കോടി രൂപയ്ക്ക് അടുത്താണുള്ളത്. ഇതേ സമയം ആഭ്യന്തര ബിസിനസ് ആകട്ടെ 10 ലക്ഷം കോടി രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ശതമാനം വാര്‍ഷിികാടിസ്ഥാന വളര്‍ച്ചയാണിതു കാട്ടുന്നത്. ആഭ്യന്തര നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.2 ശതമാനം വളര്‍ച്ചയോടെ ആറു ലക്ഷം കോടി രൂപയ്ക്കു മുകളില്‍ തുടരുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 9.9 ശതമാനം വളര്‍ച്ചയോടെ 4.30 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു. മുന്‍ വര്‍ഷം 3.1 ശതമാനം വളര്‍ച്ച മാത്രമായിരുന്നു കൈവരിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ 43.9 ശതമാനം വിഹിതമുള്ള കറണ്ട്, സേവിങ്സ് അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്ക് മികച്ച നിലവാരം തുടരാനായിട്ടുണ്ട്. ബാങ്കിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ 224109 ലക്ഷം കോടി രൂപയാണ്.
ചില തട്ടിപ്പുകള്‍ കണ്ടെത്തുകയും തങ്ങള്‍ അത് അധികൃതര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത അവസരത്തില്‍ ഏത് ബാധ്യതയും നേരിടാനുള്ള ശക്തമായ ബാലന്‍സ് ഷീറ്റാണു തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കിയിരുന്നു എന്ന് ഈ അവസരത്തില്‍ പ്രതികരിച്ച മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സുനില്‍ മേത്ത പറഞ്ഞു. ഇതു വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
തങ്ങളുടെ വായ്പകള്‍ 9.9 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസക്കാലത്തുണ്ടായ ആശയക്കുഴപ്പങ്ങള്‍ ഉപഭോക്താക്കളുടേയോ ജീവനക്കാരുടേയോ ആത്മവിശ്വാസം നഷ്ടമാകുന്നതിനു കാരണമായിട്ടില്ല. അടിസ്ഥാന സൗകര്യ മേഖലയെ സാമ്പത്തിക മായി സഹായിക്കുന്ന വിധത്തിലുള്ള സാമൂഹ്യ പതിബദ്ധത തങ്ങള്‍ക്കുണ്ട്. മൂലധന മാര്‍ഗത്തിലൂടെ സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്നതിന്റെ പത്തിരട്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കുന്നുണ്ട്. ദൗര്‍ഭാഗ്യകരമായ തട്ടിപ്പുകള്‍ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ ഏറ്റവും കുറഞ്ഞ രീതിയിലേ ബാധിച്ചിട്ടുള്ളു എന്നുറപ്പാക്കുന്ന രീതിയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കുന്നു എന്നുറപ്പു വരുത്താന്‍ തങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ മിഷന് പരിവര്‍ത്തന്‍ പദ്ധതികളുടെ ഭാഗമായുള്ള നീക്കങ്ങളുടെ പ്രാഥമിക വിജയമാണ് ഇപ്പോഴത്തെ ഫലങ്ങള്‍. റീട്ടെയില്‍ ബിസിനസിനു നല്കിയ തന്ത്രപരമായ പ്രാധാന്യവും ബിസിനസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: