തിരുവന്തപുരം: ജന്മഭൂമിയുടെ പ്രഥമ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരസ്പരം ആണ് മികച്ച സീരിയല്‍. മഴവില്‍ മനോരമയിലെ മഞ്ഞുരുകുംകാലത്തിന്റെ സംവിധായകന്-ബിനു വെള്ളത്തൂവലാണ് മികച്ച സംവിധായകന്. മികച്ച നടനായി സാജന് സൂര്യ (ഭാര്യ,ഏഷ്യാനെറ്റ്)യും നടിയായി ഗായത്രി അരുണും(പരസ്പരം, ഏഷ്യാനെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് അവാര്‍ഡുകള്‍ താഴെപറയുന്നവയാണ്.
രണ്ടാമത്തെ സീരിയല്‍- സ്വന്തം ജാനി (സൂര്യ), ജനപ്രിയ സീരിയല്‍-സത്യം ശിവം സുന്ദരം(അമൃത), ഹാസ്യപരിപാടി-ഉപ്പും മുളകും (ഫ്ളവേഴ്സ്),തിരക്കഥ- ജെ. പള്ളാശ്ശേരി (വാനമ്പാടി, ഏഷ്യാനെറ്റ്), ഛായാഗ്രാഹകന്‍ - സുനീഷ് (സത്യം ശിവം സുന്ദരം, അമൃത), എഡിറ്റര്‍-രാജേഷ് (പരസ്പരം, ഏഷ്യാനെറ്റ് ), സ്വഭാവനടന്‍-രാഘവന് (കസ്തൂരിമാന്‍,ഏഷ്യാനെറ്റ്), സ്വഭാവ നടി- കെ.ആര്. വിജയ (സത്യം ശിവം സുന്ദരം,അമൃത), ഹാസ്യനടന്-നസീര്‍ സംക്രാന്തി (തട്ടീം മുട്ടീം,മഴവില്‍ മനോരമ), ഹാസ്യനടി- നിഷാ സാരംഗ് (ഉപ്പും മുളകും,ഫ്ളവേഴ്സ്), ജനപ്രിയ നടന്-വിവേക് ഗോപന് (പരസ്പരം,ഏഷ്യാനെറ്റ്), ജനപ്രിയ നടി-ഷാലുകുര്യന് (ചന്ദനമഴ,ഏഷ്യാനെറ്റ്), ബാലതാരം-ഗൗരി (വാനമ്പാടി,ഏഷ്യാനെറ്റ്), കലാസംവിധായകന്‍-അനീഷ് (സത്യം ശിവം സുന്ദരം, അമൃത), ഡബ്ബിംഗ് -ഷോബി തിലകന് (വാനമ്പാടി-ഏഷ്യാനെറ്റ്), ഡബ്ബിംഗ് -സൈറ (ചന്ദനമഴ,ഏഷ്യാനെറ്റ്).
ജൂറി ചെയര്മാന് കിരീടം ഉണ്ണി, അംഗങ്ങളായ സംവിധായകന് സുരേഷ് ഉണ്ണിത്താന്, നടി ജലജ, പി ശ്രീകുമാര്‍, ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: