നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയറാമും കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ചിരിയുടെ മാലപ്പടക്കവുമായാണ് ട്രെയിലര്‍ ഇറക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാം മേക്കോവറില്‍ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് സ്വന്തമായൊരു പേരോ, ജാതിയോ മറ്റടയാളങ്ങളോ ഒന്നുമില്ല. രാഷ്ട്രീയക്കാരനായി ചാക്കോച്ചന് എത്തുന്നു. അനുശ്രീയാണ് നായിക. ധര്മജന്, സലിം കുമാര്‍, കുഞ്ചന്‍ തുടങ്ങി നീണ്ടനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു
രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം മണിയന് പിള്ള രാജുവാണ്. സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: