കോഴിക്കോട്: യുവതാരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹം. കോഴിക്കോട് ആശിര്‍വാദ് ലോണ്സിലാണ് വിവാഹസല്‍ക്കാര ചടങ്ങുകള്‍.
2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന് ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റെതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: