ഹൈദരാബാദ്: പ്രമുഖ വാര്‍ത്താ അവതാരക കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വാര്‍ത്താ ചാനലിന്റെ അവതാരകയായ രാധിക റെഡ്ഢിയാണ് (36) ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
‘എന്റെ ബുദ്ധിയാണ് എന്റെ ശത്രു’ എന്നെഴുതിയ കുറിപ്പ് ഇവരുടെ ബാഗില്‍ നിന്നും പോലീസ് കണ്ടെടുത്തു. വിഷാദ രോഗത്തിന് അടിമയാണ് യുവതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഓഫീസില്‍ നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
14കാരനായ മകനുമൊത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു രാധികയുടെ താമസം. ആറ് മാസം മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: