ന്യൂദല്‍ഹി: ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി മണിപ്പാല്‍ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കുമിത്. ആശുപത്രി വ്യവസായം കൂടാതെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ ഡയഗണോസ്റ്റിക് ശൃംഖലയുടെ 20 ശതമാനം ഓഹരിയും മണിപ്പാല്‍ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ് സ്വന്തമാക്കും.
ഫോര്‍ട്ടിസ്, മണിപ്പാല്‍ കമ്പനികള്‍ തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ലക്ഷം കോടി ആസ്തിയുള്ള രഞ്ജന്‍ പൈയുടെ ഉടമസ്ഥതയിലുള്ള മണിപ്പാല്‍ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസസ് സ്വകാര്യ ഓഹരി ഭീമന്മാരായ ടിപിജിയുടെ പിന്തുണയോടെയാണ് ഏറ്റെടുക്കലിന് ഒരുങ്ങുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റല്‍സിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് 11000 കിടക്കകള്‍ ഉള്ള 45 ആശുപത്രികളാകും ലയിച്ചു ചേര്‍ന്ന കമ്പനിക്ക് ഉണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: