രാജാവ് പറഞ്ഞു ഇന്ന് രാത്രി എല്ലാവരും ഒരു ലിറ്റർ പാല് വീതം കൊണ്ടു വന്നു കൊട്ടാരത്തിനു മുന്നിലെ പാത്രത്തിൽ ഒഴിക്കണം എന്ന്. പ്രജകൾ കരുതി എല്ലാവരും പാൽ ഒഴിക്കുമല്ലോ അപ്പോൾ ഞാൻ ഒരു ലിറ്റർ വെള്ളം ഒഴിച്ചാൽ ആരും അറിയില്ലല്ലോ എന്നു. രാവിലെ രാജാവ് നോക്കിയപ്പോൾ പാത്രത്തിൽ പാലില്ല പകരം മുഴുവൻ വെള്ളം മാത്രം. എല്ലാ പ്രജകളും ഒരു പോലെ അങ്ങു ചിന്തിച്ചു കളഞ്ഞു. ഒരു പഴങ്കഥ ആണ്…
ഉത്തർപ്രദേശിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ നടന്ന ക്രോസ് വോട്ടിങ്ങിൽ 8 നു പകരം 10ൽ 9 എംപി മാരെ ബിജെപിക്കു കിട്ടിയതിന്റെ പിന്നിൽ ഈ കഥക്ക് പങ്കുണ്ട്. ഞാൻ മാത്രം മാറ്റി കുത്തിയാൽ ആരറിയാൻ ആണ് എന്ന് വോട്ട് ചെയ്യാൻ പോകുന്ന എംഎല്‍എ മാരെ കൊണ്ടു ചിന്തിപ്പിച്ച കൗശലം തന്നെ ആണ് വരുന്ന 2019 ലെ പൊതു തിരഞ്ഞെടുപ്പിന് ഏതു മഹാസഖ്യം വന്നാലും ബിജെപിക്ക് പ്രശ്നമല്ല എന്നു അമിത് ഷാ വീണ്ടും വീണ്ടും പറയാൻ കാരണം…
ഇന്ത്യയിലെ 28ൽ 20 സംസ്ഥാനം ഭരിക്കുന്ന ബിജെപി ഉത്തർപ്രദേശിലെ 37% പോളിംഗ് നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പ് തോറ്റപ്പോൾ നടന്ന കോലാഹലങ്ങൾ ആണ് പോസ്റ്റിനു ആധാരം. എസ്പി – ബിഎസ്പി ഒന്നിച്ചാൽ, കോൺഗ്രസ് പിന്തുണച്ചാൽ കണ്ടില്ലേ ബിജെപി തകർന്നു എന്നൊക്കെയുള്ള സ്വയം ആശ്വസിക്കുവാൻ വേണ്ടിയുള്ള ബഹളങ്ങൾ, വാഴ്ത്തുകൾ എല്ലാം. പക്ഷെ ബിജെപി നേതൃത്വം ചെയ്യുന്ന ജോലിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നു.
ഉത്തർപ്രദേശിൽ നടന്ന രാജ്യസഭാ തെരെഞ്ഞെടുപ്പിൽ 10 സീറ്റുകളിലേക്ക് ആണ് തെരെഞ്ഞെടുപ്പ് നടന്നത്. കണക്ക് പ്രകാരം ഒരു രാജ്യസഭാ എംപി യെ വിജയിപ്പിക്കാൻ 37 എംഎല്‍എമാരുടെ വോട്ടുകൾ വേണം. 324 എംഎല്‍എമാരുള്ള ബിജെപി സ്വാഭാവികമായും 10ൽ 8 എംപിമാരെ അയക്കും ( 8 x 37 = 296 ; 324 – 296 = 28). പിന്നെ ഉള്ളത് രണ്ട് എംപി സ്ഥാനം ആണ്… സമാജ്വാദി പാർട്ടിക്ക് യുപിയിൽ 47 എംഎല്‍എമാരുണ്ട്. അപ്പോൾ അവർക്കും ലഭിക്കും ഒരു സീറ്റ്. മിച്ചം ഉള്ളത് ഒരു സീറ്റ്.
ബിജെപിക്ക് ബാക്കി ഉള്ള വോട്ടുകൾ 28 എണ്ണം, സമാജ് വാദി പാർട്ടിക്ക് 10 വോട്ടുകൾ ബാക്കി ഉണ്ട്. കോണ്‍ഗ്രസിന് 7 എംഎല്‍എമാരുണ്ട്. ബിഎസ്പിക്ക് 10 എണ്ണം. പക്ഷെ ഫലം വന്നപ്പോൾ ബിജെപിക്ക് 9 രാജ്യസഭാ സീറ്റ്.. !!!!
ഇതാണോ നിങ്ങൾ പറഞ്ഞ ബിജെപിക്ക് എതിരെ ഉള്ള പ്രതിപക്ഷ ഐക്യം മണ്ടന്മാരെ. 28 വോട്ടുകൾ ബാക്കിയുള്ള ബിജെപിക്ക് കിട്ടിയ 9 വോട്ടുകൾ ആരുടെ ആണ് ? ഒന്നുകിൽ എസ്പി എംഎല്‍എമാർ ക്രോസ്സ് വോട്ട് ചെയ്തു അല്ലെങ്കിൽ ബിഎസ്പി എംഎല്‍എമാർ കളം മാറ്റി ചവിട്ടി. അതും അല്ലെങ്കിൽ കോണ്‍ഗ്രസിന്റെ MLA മാർ ആണോ ഇനി.. ? പക്ഷെ പ്രതിപക്ഷത്തു നിന്നു 9 വോട്ടുകൾ ബിജെപിക്ക് വീണു, ബിജെപിയുടെ എല്ലാ വോട്ടും കൃത്യം.. 9/10 എംപി മാരെ രാജ്യസഭയിലേക്ക് അയച്ചു കൊണ്ടു ബിജെപി രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയി മാറി…
ഇനി നിങ്ങൾ ബിജെപിക്ക് എതിരെ മഹാസഖ്യം ഉണ്ടാക്കി മത്സരിക്കാൻ പോകുന്ന പ്രതിപക്ഷ ഐക്യ കക്ഷികൾ ഒരു മൂലക്ക് പോയി ഇരുന്നു ചിന്തിക്കൂ എന്താണ് സംഭവിച്ചത് എന്നു….സമയം ഉണ്ടല്ലോ
( ഫേസ്ബുക്കിൽ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: