ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും പെരിയാറുടെ പ്രതിമ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ അജ്ഞാതർ പെരിയാറിന്റെ പ്രതിമ തകർത്തത്. പ്രതിമയുടെ തലഭാഗം മുറിച്ച് മാറ്റിയ നിലയിലാരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർച്ച് 6ന് നെല്ലൂരിലെ മുൻസിപ്പൽ കോർപ്പറേറ്റ് ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന പ്രതിമ അക്രമികൾ തല്ലിതകർത്തിരുന്നു.
Tamil Nadu: Periyar statue vandalised by unidentified persons in Pudukkottai, case registered and investigation on. pic.twitter.com/tbeusZiOxn
— ANI (@ANI) March 20, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: