ന്യൂദൽഹി: ആഗോള വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒൻപത് മോഡലുകൾ അവതരിപ്പിക്കും. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഈ വാഹനങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ പദ്ധതികൾക്കായി 6,500 കോടി രൂപയാണ് രാജ്യത്ത് നിക്ഷേപിക്കാനൊരുങ്ങുന്നത്.
പുതിയതായി നിർമ്മിക്കുന്ന വാഹനങ്ങളിൽ ഇലക്ട്രിക് സെഡാൻ കാർ തന്നെയാണ് പ്രധാന ആകർഷണം. ഈ ഇലക്ട്രിക് കാറിനു വേണ്ട കിറ്റുകൾ കൊറിയയിൽ നിന്നും തന്നെയാണ് കമ്പനി ഇറക്കുമതി ചെയ്യുന്നത്. ഹ്യുണ്ടായിയുടെ ഏറ്റവും പോപ്പുലർ മോഡലുകളായ കോണ, ന്യൂ സാൻ്റ്രോ, കരോലിന എസ്യുവി, ക്രീറ്റ തുടങ്ങിയ കാറുകളും ഇന്ത്യൻ നിരത്തുകളിൽ പ്രത്യക്ഷപ്പെടും.
സാധാരണയായി ഹ്യുണ്ടായി വാഹനങ്ങൾ ലഭിക്കുന്നതിന് കാലതാമസം വരുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി രാജ്യത്ത് പ്രാദേശിക തലത്തിൽ വാഹന നിർമ്മാണം നടപ്പിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷം അവസാനത്തോട് കൂടി 50,000 യൂണിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അടുത്ത വർഷത്തോടെ ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാർ 2019ൽ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: