ആലപ്പുഴ: ആകാശവാണി ആലപ്പുഴയില്‍ എഫ്എം തുടങ്ങുന്നു. ആലപ്പുഴ നിലയത്തില്‍ നിന്നുള്ള എഫ്.എം. പ്രക്ഷേപണം ഡിസംബറോടെ ആരംഭിക്കാനാണു തീരുമാനം. ആലപ്പുഴയില്‍ ഇതിനായുള്ള അഞ്ചു കെവി ട്രാന്‍സ്മിറ്റര്‍ സ്ഥാപിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. 50കിലോമീറ്റര്‍ ചുറ്റളവിലാകും ആലപ്പുഴയിലെ എഫ്എം പ്രക്ഷേപണം കേള്‍ക്കാനാവുക. നിലവില്‍ ആലപ്പുഴയില്‍ ആകാശവാണിക്കു സ്റ്റുഡിയോ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു നിലയങ്ങളില്‍നിന്നുള്ള പ്രക്ഷേപണം തന്നെ ആലപ്പുഴയിലും ലഭ്യമാക്കാനാണു സാദ്ധ്യത. ഉയര്‍ന്ന ശേഷിയുള്ള പ്രക്ഷേപണ നിലയങ്ങളില്‍ സംസ്ഥാനത്ത് ഏഴാമത്തെ എഫ്.എം. സ്റ്റേഷനാകും ആലപ്പുഴയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: