കൊച്ചി: രാജ്യമൊട്ടാകെ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുമ്പോള്‍ കേരളത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശുഷ്കമാണ്. ഈ ്രപവര്ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രൊഫഷണലുകളുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്.
ശുചിത്വമായ പരിസരം പ്രദാനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രചരിപ്പിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ആവശ്യമായ ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. കമ്പനികളും മറ്റു സംഘടനകളും നല്ലൊരു തുക ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുമുണ്ട്.
ഭാരതീയ ജനതാപാര്‍ട്ടി പ്രൊഫഷണല്‍ സെല്‍ സംസ്ഥാന ഘടകം ഈമാസം 25 ന് സംഘടിപ്പിക്കുന്ന ‘ഭാരതീയ’ പ്രൊഫഷണല്‍ കണ്‍വെന്‍ഷനില്‍ സ്വച്ഛ്് ഭാരതിനെക്കുറിച്ചും സെമിനാര്‍. പദ്ധതിയുടെ സ്കീമുകള്‍ എന്തൊക്കെ, കേരളത്തില്‍ എങ്ങനെ നടപ്പിലാക്കണം, അതില്‍ പ്രൊഫഷണലുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സിഎ ടി. ഗോവിന്ദനുണ്ണി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.
കേരളത്തിനകത്തും പുറത്തുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനായി മാര്‍ച്ച് 20 നകം www.pragatikerala.com ല്‍ രജിസ്റ്റര്‍ ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് 96450 92331 (സന്ദീപ്- കോര്‍ഡിനേറ്റര്‍) ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: