തിരുവനന്തപുരം: അഖിലേന്ത്യ അന്തര്‍ മേഖലാ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച്ച ആരംഭിക്കും. തിരുവനന്തപുരം സ്പോര്‍ട്ട്സ് ഹബ്ബിലും സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലുമാണ് മത്സരങ്ങള്‍ നടക്കുക. ഞായറാഴ്ച്ച സെന്റ് സേവ്യഴ്സ് കോളേജില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സൗത്ത് സോണ്‍ വെസ്റ്റ് സോണിനെയും സ്പോര്‍ട്ട്സ് ഹബ്ബില്് നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് സോണ്‍ നോര്‍ത്ത് സോണിനെയും നേരിടും. രാവിലെ 9.30 ന് മത്സരങ്ങള്‍ ആരംഭിക്കും.
റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ നടക്കുന്ന ത്രിദിന മത്സരത്തില്‍ 5 സോണുകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത് . ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചുവരെ നീളും.
സെന്‍ട്രല്‍ സോണാണ് നിലവിലെ ചാമ്പ്യന്‍സ് . ദക്ഷിണ മേഖലാ ടീമില്‍ കേരള താരങ്ങളായ എസ്.ആശയും ടി.ഷാനിയും ഇടം നേടിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: