പൂനെ: മികച്ച ഭരണമുള്ള രാജ്യത്തെ ഒന്നാമത്തെ നഗരം പൂനെയെന്ന് സര്‍വ്വേ. പത്തില്‍ 5.1 പോയന്റാണ് പൂനെക്ക് ലഭിച്ചത്.കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരത്തിനായിരുന്നു. ഇക്കുറി ഒന്‍പതാമതായി. പൂനെയായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്‍പതാമത്.
20 സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 നഗരങ്ങളെയാണ് വാര്‍ഷിക സര്‍വ്വേക്ക് പരിഗണിച്ചത്. 4.4 പോയന്റുമായി ദര്ഹിയും 4.2 പോയന്റുമായി മുംബൈയുമാണ് തൊട്ടുപിന്നില്‍. ജനഗൃഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ ഷിപ്പ് ആന്‍ഡ് ഡെമോക്രസിയെന്ന സന്നദ്ധ സംഘടനയാണ് സര്‍വ്വേ നടത്തിയത്. ഭരണസമതി പ്രവര്‍ത്തനം വിലയിരുത്തിയാണ് സര്‍വ്വേ. മൂന്നു മുതല്‍ 5.1 പോയിന്റ് വരെയാണ് നഗരങ്ങള്‍ക്ക് ലഭിച്ചത്. ഏറ്റവും മോശം ബെംഗളൂരുവാണ്. സ്ഥാനം 23.
പ്രതികരിക്കാൻ ഇവിടെ എഴുതുക: