മുംബൈ: ഇന്ത്യയിൽ അടുത്തിടെ സാധാരണക്കാർക്ക് വേണ്ടി വാഹന നിർമ്മാതക്കൾ മത്സരിച്ചാണ് ബൈക്കുകളും കാറുകളും നിരത്തിലിറക്കുന്നത്. ഇന്ത്യക്കാരുടെ സ്വന്തം മാരുതി ഓൾട്ടോ 800 നോട് കിടപിടിക്കുന്ന രീതിയിൽ മറ്റ് വാഹന നിർമ്മാതക്കളും വിപണിയിൽ അഞ്ച് ലക്ഷത്തിൽ താഴെ മാത്രം വില വരുന്ന കാറുകൾ പുറത്തിറക്കിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ദേയമായത് ഡാറ്റ്സൺ ഇന്ത്യയുടെ കാറുകൾ തന്നെയാണ്. ഡാറ്റ്സന്റെ റെഡി ഗോ, ഗോ, ഗോ പ്ലസ് എന്നിവയാണ് ഈ കാറുകൾ.
ഡാറ്റ്സൺ ഇന്ത്യ ഇപ്പോൾ ഗോയുടെയും ഗോ പ്ലസിന്റെയും റീമിക്സ് എഡീഷനുകൾ പുറത്തിറക്കി. കിടിലൻ മേക്ക് ഓവറിൽ തന്നെയാണ് ഇരു മോഡലുകളും കമ്പനി നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ അത്യാകർഷകമായ ഡിസൈനുകളും ബോഡി ഗ്രാഫിക്സുമാണ് ഈ മോഡലുകളുടെ ഏറ്റവും വലിയ സവിശേഷതകൾ. കറുത്ത ഇൻ്റീരിയർ ഡിസൈനുകളാണ് ഏറ്റവും മനോഹരമായിട്ടുള്ളത്.
ഗോ’യ്ക്ക് കറുത്ത ബോഡി നിറത്തിൽ ഓറഞ്ച് ഷെയ്ഡ് നൽകിയിരിക്കുന്നു. ഗോ പ്ലസിനാകട്ടെ വെളുത്ത ബോഡി നിറത്തിൽ കറുപ്പും മജന്തയും ചേർന്നുള്ള ഷെയ്ഡാണ് നൽകിയിരിക്കുന്നത്. അകത്ത് കറുത്ത നിറമാണ്. സീറ്റുകൾ കറുപ്പും ഓറഞ്ചും നിറത്തിലാണ്.
പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോസ്, എസി, ഹീറ്റർ, ബ്ലൂടൂത്ത് ഓഡിയോ സംവിധാനം, സെൻട്രൽ ലോക്കിങ്, ഇരു വാഹനങ്ങൾക്കും എയർബാഗുകളും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഡാറ്റ്സൺ ഗോയ്ക്ക് 4,21,000 രൂപയും ഡാറ്റ്സൺ ഗോ പ്ലസിന് 4,99,000 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: