എഎസ്ബി എന്ന കിടക്ക നിര്‍മ്മാണ സ്ഥാപനത്തിന്റെ പിറക് വശത്തു നിന്നാണ് തീ പടര്‍ന്നതായി പറയുന്നത്.
ചിറ്റൂര്‍, ആലത്തൂര്‍ ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റുകള്‍ രണ്ടു മണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. കിടക്ക നിര്‍മ്മാണ സ്ഥാപനത്തിന് പുറമെ മുഹമ്മദ് ബഷീര്‍ എന്നയാളുടെ റേഷന്‍ കട,പന്തല്‍ സാമഗ്രികളും പാത്രങ്ങളും വാടകയ്ക്ക് നല്കുന്ന സ്ഥാപനം,അച്ചാര്‍ കട വാട്ടര്‍ ടാങ്കുകളുടെ വില്‍പ്പന കേന്ദ്രം എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് നശിച്ചത്. മറ്റൊരു കട ഭാഗികമായും കത്തിനശിച്ചു.
തീപിടര്‍ന്ന് റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ബാരലുകള്‍ പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരും ഭീതിയിലായി. ആറ് ചാക്ക് അരി, ബില്‍ ബുക്കുകള്‍ പഴയതും പുതിയതുമായ സ്റ്റോക്ക് രജിസ്റ്റര്‍ എന്നിവയും കത്തിനശിച്ചു.പുതുനഗരം-കൊടുവായൂര്‍ പാതയില്‍ രണ്ടര മണിക്കൂറിലധികം വാഹന ഗതാഗതം തടസപ്പെട്ടു. പുതുനഗരം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതവും ജനത്തിരക്കും നിയന്ത്രിച്ചത്.
ഉണക്കിലയും കിടക്ക നിര്‍മ്മാണ സാമഗ്രികളുടെ മാലിന്യത്തിലും തീ പിടിച്ചതാണ് അഗ്നി പടര്‍ന്ന് പിടിക്കാന്‍ ാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭിക്ഷാടനം നടത്തുന്നവര്‍ ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ പീടികയുടെ മുന്‍വശത്തുള്ള തിണ്ണയില്‍ കിടക്കാറുണ്ട്.
ബീഡി വലിച്ചിടുകയോ തീപ്പെട്ടി കൊളളി കത്തിച്ചിടുകയോ ചെയ്തതാകാം തീപ്പിടിത്തത്തിന് കാരണമെന്നും സമീപത്തെ വ്യാപാരികള്‍ പറയുന്നു. അന്തരീക്ഷത്തില്‍ പുകപടര്‍ന്നതോടെ സമീപത്തുള്ളവര്‍ക്ക് കടുത്ത ചൂടും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
ചിറ്റൂര്‍ അഗ്നിശമനവിഭാഗത്തിലെ ആര്.രമേഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണയ്ക്കാനുള്ള പ്രവര്‍ത്തനം നടത്തിയത്. സേനയുടെ സമയോചിതമായ പ്രവര്‍ത്തനമാണ് കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായത്.
സ്ഥാപനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചിറ്റൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ ആര്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കത്തിയ റേഷന്‍കട സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: