ആലുവ: പെരിയാര്‍ വാലി കനാല്‍ വെള്ളം മാധവപുരം കോളനിയിലെ നിരവധി വീടുകളെ അപകട ഭീതിയിലാക്കുന്നു. കനാലിനോട് ചേര്‍ന്ന 20 വീടുകള്‍ മണ്ണിടിഞ്ഞും ഭിത്തി തകര്‍ന്നും അപകടാവസ്ഥയിലാണ്. ചൂര്‍ണിക്കര പഞ്ചായത്തില്‍ നിര്‍മ്മല സ്കൂളിന് പിന്നിലെ വീടുകളിലാണ് അപകട ഭീഷണി നേരിടുന്നത്.
കനാലിന്റെ ഭൂനിരപ്പിലുള്ള വീടുകളിലേക്കാണ് വെള്ളം എത്തുന്നത്. തുടര്‍ച്ചയായി വീടിന് ചുറ്റും വെള്ളം കെട്ടികിടന്നതിനാല്‍ മണ്ണ് ഇളകി വീടിന്റെ തറയ്ക്ക് ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. മാധവപുരം സ്വദേശികളായ ഇല്ലിപ്പറമ്പില്‍ ബാബു, മംഗലപ്പിള്ളി സണ്ണി, പുല്‍പ്പാട്ട് അനീസ്, തേക്കാനത്ത് ജോണ്സണ്, കുഞ്ഞുവീട്ടില്‍ അമ്മിണി, തേറുള്ളി ഡൊമിനിക്ക്, വയലിത്തറ ബേബി, കൃപയില്‍ വിന്‍സെന്റ്, വയലിത്തറ മറിയം, പുല്‍പ്പാട്ട് ലാലി എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ ഭീഷണിയുള്ളത്. ബാബുവിന്റെ വീടിനോട് ചേര്‍ന്ന കുളിമുറിയുടെ ഭിത്തി ടൈല്‍ ഉള്‍പ്പെടെ രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ്. മറ്റ് പല വീടുകളുടെ മുറ്റം വരെ പിളര്‍ന്ന് നില്‍ക്കുകയാണ്. വന്നാല്‍ തുടര്‍ച്ചയായി പത്ത് ദിവസം വരെ കനാലിലേയ്ക്ക് വെള്ളം തുറന്ന് വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: