ഒരു കുമ്പസാരത്തിന്റെ വാക്കുകൾക്കു ചെവിയോർക്കുമ്പോൾ ….ഞാൻ ഒരു വായനാട്ടുകാരൻ …സഖാവായിരുന്നു …..ആദിവാസി കൾക്കിടയിൽ വളർന്നവൻ ..ഒരുപാട് സുഹൃത്തുക്കൾ ആദിവാസികളായുണ്ട് …പക്ഷെ ഓർക്കുമ്പോൾ ഈ 55ആം വയസ്സിലും ..നൊമ്പരപ്പെടുത്തുന്ന ചില ഓർമ്മകൾ ….ചെറുപ്പത്തിൽ വളരേ തമാശയായി കണ്ടതാണ് നിർബന്ധിത വംശഹത്യ ഇന്നത് ഓർക്കുമ്പോൾ വേദനിക്കുന്നു …വില്ലൻ സഞ്ജയ്ഗാന്ധി …വിഷയം കുടുംബാസൂത്രണം …ഒരു പ്ലാസ്റ്റിക് ബക്കറ്റും നക്കാപിച്ചയും നൽകി അവിവാഹിതരെപോലും വന്ധ്യംകരിച്ച കോൺഗ്രസ് ഭരണം …അതിനു മുൻപ് ജന്മികൾ ഇവരെ എങ്ങിനെ ചൂഷണം ചെയ്തിരുന്നു എന്നത് എന്റെ അമ്മയിൽ നിന്നും കഥകളായി ഞാനറിഞ്ഞു …അച്ഛനും അമ്മയും ജോലിക്ക് പോവുമ്പോൾ കുഞ്ഞിനെ അടുപ്പിന്റെ മുകളിൽ തുണിതൊട്ടിലിൽ കിടത്തി പോവുന്നതും വെന്തു മരിക്കുന്നതും …കുറുക്കൻ തിന്നുന്നതുമെല്ലാം …മരിച്ച കുഞ്ഞിനെ പാടി ഉറക്കുന്ന ചേച്ചി “കിരെണ്ട കിരെണ്ട ചൂച്ചി ..അപ്പൻ ഞണ്ടുക്കു പോയുളേ അമ്മ കോലുക്ക് പോയുളേ …കിരെണ്ട …കിരെണ്ട ..
വിഷുവിനാണ് വെളിച്ചെണ്ണ ….
സാധാരണ അരിയും വറ്റൽ മുളകും മാത്രം …അതിലും പിന്നോട്ട് പോവണ്ട …
അടുത്തത് കമ്മ്യൂണിസ്റ്റു പാഠം ..
അതോരിലക്ഷന്റെ തലേന്ന് , നേതാവ് 10 ലിറ്റർ ചാരായം കൈവശം തരുന്നു …കോളനിയിലേക്ക് പല സംഘമായി അവരുടെ കയ്യിലും കന്നാസുകൾ എല്ലാവരെയും കുടിപ്പിച്ചു കിടത്തി കാവലിരുന്നു .പുലർച്ചെ ആട്ടിത്തെളിച്ചു ,നടക്കാൻ വയ്യാത്തവരെ കസേരയിൽ പൊക്കി ,പോളിംഗ് സ്റ്റേഷനിൽ എത്തും മുൻപ് ബ്രതെഴ്സ് ഹോട്ടലിൽ നിന്ന് ഉണ്ടയും ചായയും …അവസാന നിമിഷം വരെ ചിഹ്നം പഠിപ്പിച്ചു വോട്ട് ചെയ്യിപ്പിച്ചു …പണി തീർന്നു .എടുത്തു കൊണ്ട് വന്നവർ ഇഴഞ്ഞു വീട്ടിലെത്തിയാൽ എത്തി ….
അടുത്ത മീറ്റിങ്ങിൽ ഞാൻ ചോദിച്ചു സഖാവെ ഈ ചെയ്യുന്നത് ശരിയാണോ ?
ഒരു മുഖ്യ ശത്രുവിനെ തോൽപ്പിക്കാൻ ഏത് വൃത്തികെട്ട മാർഗ്ഗവും സ്വീകരിക്കാമെന്ന് സഖാവ് .കുഞ്ഞു മനസ്സിന് അത് പുതിയ അറിവായിരുന്നു പക്ഷെ അന്നുമുതൽ ഇക്കൂട്ടരെ കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠം പഠിച്ചു ….പിന്നെ കമ്മ്യൂണിസ്റ്റുകാർ ഭരണത്തിൽ ആദിവാസി കുടിലുകൾക്ക് പകരം ഓടിട്ട വീടുകൾ ..കോൺട്രാക്ടർ സഖാവ് തന്നെ ഓടിനടിയിൽ തടിയായി ഉപയോഗിച്ചത് അസ്സല് റബർ തടി ..ആറുമാസം കൊണ്ട് ആദിവാസി കൂരപോലുമില്ലാത്ത അവസ്ഥയിൽ …പിന്നെ വാർക്കയായി കോൺട്രാക്ടർ സഖാവ് തന്നെ ..1 ലക്ഷം കോൺട്രാക്ട് അയാളത് 60000രൂപയ്ക്ക് സബ് കൊടുത്തു സബ് എടുത്തയാൾ 40000രൂപയ്ക് വീണ്ടും സബ് കെട്ടുകാരന് കൊടുത്തു …..വീട് പിന്നെ വീണു ,വിണ്ടു കീറി ..അങ്ങിനെ തിരിഞ്ഞും മറിഞ്ഞും ഇന്നും അക്കളി തുടരുന്നു ,പലസഖാക്കളും ബൂർഷ്വാസികളായി ,ഇത് കൊണ്ഗ്രെസ്സിന്റെ കാലത്തും ഫോട്ടോസ്റ്റാറ്റ് പോലെ പിന്തുടർന്നു .ഇന്ന് വിരലിലെണ്ണാവുന്ന ആദിവാസി കോളനികൾ മാത്രം …മദ്യത്തിൽ മുങ്ങി വംശനാശത്തിലേക്കടുക്കുന്ന കുറേ മനുഷ്യർ ..അവർ അന്യം വരാതിരിക്കാൻ കുറച്ചു പേർ …അന്യം നിന്നാൽ അന്നം മുട്ടുന്നവർ …അടുത്തിടെ അന്തരിച്ച പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക വായിച്ചാൽ അതിൽ പറയുന്ന പല ഗോത്ര സമൂഹവും ഇന്നില്ല എന്നതാണ് സത്യം .
എല്ലാം മധു ഓർമ്മിപ്പിച്ചതാണു …
കുറുമ,കുറിച്യ വിഭാഗത്തിലെ കുറച്ചു കുടുംബങ്ങളൊഴികെ പണിയ ,നായ്ക്ക സമൂഹം ഇനിയെത്ര കാലം എന്ന് ദുഃഖത്തോടെ ഓർക്കേണ്ടിവരുന്നു .
മാറണം മാറ്റിയെടുക്കണം അന്യം നിന്ന് പോവാതെ കാത്തു രക്ഷിക്കണം ..കാരണം അവരാണ് യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ …
മാപ്പ് നിർവ്യാജം നമുക്കവരോട് മാപ്പ് ചോദിക്കാം ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: