പള്ളുരുത്തി: ഓഖി ദുരിതം നേരിട്ട ചെല്ലാനം പഞ്ചായത്തിലെ 2930 അപേക്ഷകള്‍ക്ക് റവന്യൂ വകുപ്പ് അംഗീകാരം നല്കി. രണ്ട് മരണ ധനസഹായമുള്‍പ്പെടെ 30 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്. ദുരന്തത്തില്‍ മരണപ്പെട്ട റെക്സന്റേയും ചിന്നമ്മയുടേയും ആശ്രിതര്‍ക്ക് ആറു ലക്ഷം വീതവും വീട് പൂര്‍ണ്ണമായോ ഭാഗിക മായോ നഷ്ടപ്പെട്ടിട്ടുള്ളവര്ക്കും ടോയ്ലറ്റ് തകര്ന്നവരുള്പ്പെടെയുളളവരുമാണ് ധനസഹായത്തിന്റെ പരിധിയില്‍ വരിക.
തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ളവര്‍ നിലവിലെ ധനസഹായ പരിധിയില്‍ വരില്ല. എന്നാല്‍ നിലവിലെ ലിസ്റ്റിനെ സംബന്ധിച്ച് വ്യാപക ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ഒരു ദിനം പോലും ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാത്തവരും ധനസഹായമനുവദിച്ച ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ദുരന്ത ഘട്ടത്തി ല്‍ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയതില്‍ വ്യാപക രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പേ ആക്ഷേപം ഉയര്‍ന്നിരുന്നു. വില്ലേജ് ഓഫീസറുടെ അറിവോടെയാണ് അനര്‍ഹര്‍ കയറിപ്പറ്റിയതെന്നാണ് ആക്ഷേപമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: