മട്ടാഞ്ചേരി: അമ്പത് വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്ന പഞ്ചാബ് സ്വദേശി സുരീന്ദര്‍ സിംഗിനെ വെള്ളം കുടിപ്പിക്കുകയാണ് കഴിഞ്ഞ രണ്ടു തവണകളായി ലഭിക്കുന്ന വാട്ടര്‍ അതോറിറ്റി ബില്ലുകള്‍. കുറഞ്ഞ വെള്ളം ലഭിക്കുന്ന കാര്യം വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചപ്പോള്‍ ലഭിച്ച നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ മാസം മീറ്റര്‍ മാറ്റിയിരുന്നു. ഉദ്യോഗസ്ഥര്‍ മീറ്റര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം വരുന്ന ബില്ലുകളാണ് സിംഗിന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തുന്നത്.
സാധരണ ഗതിയില്‍ 300-400 രൂപ തോതില്‍ വന്നിരുന്ന ദ്വൈമാസ ബില്‍ കഴിഞ്ഞ ഡിസംമ്പര്‍ മാസം ലഭിച്ചപ്പോള്‍ 17,480 രൂപയായി. ചെറിയ കുടുംബത്തിന് ഇത്രയും വലിയ തുക ബില്‍ വന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതോറിറ്റിയുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്നതിനിടെയാണ് 52,945 രൂപയുടെ പുതിയ ബില്‍ വന്നിരിക്കുന്നത്. ഭാര്യ കിരണ്‍ജിത്ത് കൗറിന്റെ പേരിലാണ് വാട്ടര്‍ കണക്ഷന്. ബില്ലുകളുമായി ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി അധികൃതരുടെയും ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് സുരീന്ദര്‍ സിംഗ്. വാട്ടര്‍ കണക്ഷന് റദ്ദാക്കി കുടിവെള്ളത്തിന്റെ ജാറുകള്‍ വാങ്ങിയാലോയെന്നാണ് സിംഗിന്റെ ആലോചന. ജാറുകള്‍ വാങ്ങി ഉപയോഗിച്ചാല്‍ പോലും ബില്ലിന്റെ ഇരുപത് ശതമാനം തുക പോലും വരില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: