കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കേരളത്തില്‍ ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍. രാജ്യത്ത് ഏറ്റവുമധികം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ എത്തുന്ന കൊച്ചിയിലാണ് സെന്റര്‍.
എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കിംഗ് സേവനങ്ങളായ വെല്‍ത്ത് മാനേജ്മെന്റ്, എസ്ബിഐ ഇന്റലിജന്റ് അസിസ്റ്റ്, ഫ്രീ പോസ്റ്റ് ബോക്സ് സര്‍വീസ്, എസ്ബിഐ മിംഗിള്‍, യുഎസിലെ ഉപഭോക്താക്കള്‍ക്ക് റെമിറ്റന്‍സ് സേവനം എന്നിവയും ഗ്ലോബല്‍ എന്‍ആര്‍ഐ സെന്ററില്‍ ലഭിക്കും.
2018 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം 33 ലക്ഷം എന്‍ആര്‍ഐ ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളതെന്ന് സെന്റര്‍ ഉല്‍ഘാടനം ചെയ്ത് എസ്ബിഐ ചെയര്മാന് രജ്നീഷ് കുമാര്‍ പറഞ്ഞു.
1864ല്‍ കൊളംബോയിലാണ് എസ്ബിഐ ആദ്യത്തെ അന്താരാഷ്ട്ര ശാഖ ആരംഭിക്കുന്നത്. ഇന്ന് 37 രാജ്യങ്ങളിലായി 207 ഓഫീസുകള്‍ എസ്ബിഐക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: