പോര്‍ട്ട് എലിസബത്ത്: കളിക്കാരുടെ കൂട്ടായ പരിശ്രമമാണ് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്ന് ക്യാപറ്റന് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വിജയിച്ചതോടെ ഇന്ത്യ ചരിത്രത്തിന്റെ ഭാഗമായി. ഈ ചരിത്രനേട്ടത്തിനായി എല്ലാ കളിക്കാരും കഠിനാധ്വാനം നടത്തിയെന്ന് കോഹ്ലി പറഞ്ഞു.
ജോഹന്നസ്ബര്‍ഗിലെ മൂന്നാം ടെസ്റ്റ് മുതല്‍ ഞങ്ങളുടെ ഭാഗ്യം തെളിഞ്ഞു. ഏകദിനങ്ങളില്‍ കൂട്ടായ ശ്രമത്തിലൂടെ വിജയം നേടി ചരിത്രത്തിലേക്ക് കടന്നുകയറാനും കഴിഞ്ഞു. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പരയില്‍ 4-1 ന്റെ ലീഡായി. അവസാന മത്സരത്തിലും വിജയം കരസ്ഥമാക്കി 5-1 ന് പരമ്പര നേടണമെന്നാണ് തന്റെ ആഗ്രഹം. ഇതുവരെ കളിക്കാത്ത ചിലര്‍ക്ക് ആറാം മത്സരത്തില്‍ അവസരം നല്കണമെന്നുണ്ട്. എന്നിരുന്നാലും വിജയമാണ് പരമപ്രധാനമെന്ന് കോഹ്ലി വ്യക്തമാക്കി.
വിജയത്തിന്റെ ക്രെഡിറ്റ് ഇന്ത്യക്കാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപറ്റന് മാര്‍ക്രം പറഞ്ഞു. തുടരെ തുടരെ വിക്കറ്റുകള്‍ വീണതോടെ തിരിച്ചുവരവ് അസാദ്ധ്യമായി. ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മാര്‍ക്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: