കോട്ടയം: നാളെ മഹാശിവരാത്രി.ശിവാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..ശിവപ്രീതിക്കായുള്ള എട്ടുവ്രതങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് മഹാശിവരാത്രി.ശിവാരാത്രി വ്രതം അനുഷ്ഠിച്ചാല്‍ സകല ദോഷങ്ങളും ഇല്ലാതാകും..ഇത്തവണ ശിവരാത്രിയും പ്രദോഷവും ഒരു ദിവസമാണെന്ന പ്രത്യേകതയുമുണ്ട്.
ശിവരാത്രിയുടെ തലേദിവസം മുതല്‍ വ്രതം ആരംഭിക്കണം.ഈ ശിവരാത്രിയുടെ തലേദിവസം ശിവഭഗവാന് വിശേഷമുള്ള ദിവസമായ തിങ്കളാഴ്ചയാണ്.അതുകൊണ്ട് തിങ്കളാഴ്ച വ്രതം ആരംഭിക്കുന്നത് ഉത്തമമാണ്.തലേന്ന് അരിയാഹാരം ഉപേക്ഷിക്കണം.ശിവരാത്രി നാളില്‍ പുലര്‍ച്ചെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. അന്ന് പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. അതിന് സാധിക്കാത്തവര്‍ ഒരിക്കെലെടുക്കാവുന്നതാണ്. ക്ഷേത്രത്തിലെ നേദ്യമോ, ഇളനീരോ, പഴമോ കഴിക്കാവുന്നതാണ്.
പഞ്ചാക്ഷരീ മന്ത്രമായ ഓം നമശിവായ 108 ആവര്‍ത്തി ജപിക്കുന്നത് നല്ല ഗുണം ലഭിക്കും. കൂവളം നനക്കുന്നതും പരിപാലിക്കുന്നതും നല്ലതാണ്. ശിവഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നതും ഗുണകരമാണ്. ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ശിവരാത്രി ദിവസം ബലി തര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹം കിട്ടും.
ശിവരാത്രിയില്‍ രാവിലെ ക്ഷേത്ര ദര്‍ശനം ആരോഗ്യവും ഉന്മേഷവും കിട്ടും ഉച്ചക്ക് ദര്‍ശനം നടത്തിയാല്‍ സമ്പല്‍ സമൃദ്ധമായ ജീവിത മാര്‍ഗം തെളിയും വൈകിട്ട് ദര്‍ശനം നടത്തിയാല്‍ കഷ്ടതകള്‍ മാറും അര്‍ദ്ധരാത്രിയില്‍ ദര്‍ശനം നടത്തിയാല്‍ ദാമ്പത്യ ജീവിതം സന്തുഷ്ടമാകും.പാലാഴി മഥനം നടന്നപ്പോള്‍ പുറത്തുവന്ന കാളകൂടം ലോകം നശിപ്പിക്കുന്നതിനാല്‍ ശിവഭഗവാന് അതു പാനം ചെയ്തു.
കാളകൂടം ഭഗവാന്റെ ഉള്ളില്‍ ചെന്നാല്‍ ഹാനികരമാണെന്ന് മനസിലാക്കിയ പാര്‍വ്വതി ദേവി ഭഗവാന്റെ കഴുത്തില്‍ മുറിക്കിപ്പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്റെ കഴുത്തില്‍ ഉറക്കുകയും ചെയ്തു.അന്നുമുതല്‍ ഭഗവാനെ നീലകണ്ഠന് എന്ന് വിളിക്കാന്‍ തുടങ്ങി.
ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വ്വതീദേവി ഉറക്കമിളച്ചു പ്രാര്‍ത്ഥിച്ചു.ആ ദിവസമാണ് ശിവരാത്രിയായി കണക്കാക്കുന്നത്. തിരുനക്കര, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, കടപ്പാട്ടൂര്‍ എന്നി പ്രധാന ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ശിവരാത്ര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച് ശിവ സഹസ്രനാമം, അഖണ്ഡനാമജപം, നാമജപ പ്രദക്ഷണം, മഹാശയനപ്രദക്ഷണം, തിരുവാതിര കളി, സംഗീത സദസ്സ്, നൃത്തനൃത്യങ്ങള്‍, ശിവമാഹാത്മ്യ പാരായണം എന്നിവ നടക്കും. രാവിലെ 5ന് ശിവ സഹപ്രനാമജപം, 8ന് ഓട്ടല് തുള്ളല്‍, 8.30ന് അഖണ്ഡനാമജപ പ്രദക്ഷിണവും, പ്രാര്‍ത്ഥനായജ്ഞവും. വൈകിട്ട് 5.30ന് മഹാശയനപ്രദക്ഷണം.
6.45ന് പ്രദോഷ ശ്രീബലി, 7ന് തിരുവാതിരകളി, 8.30ന് സംഗീത സദസ്സ്, 9ന് നൃത്തനൃത്യങ്ങള്‍, 11.30ന് അഭിഷേകം, 12ന്ശിവരാത്രി പൂജ, 1ന് ശ്രീഭൂതബലി,വിളക്ക്.
ഒളശ്ശ: മഹാശിവരാത്രിയോടനുബന്ധിച്ച് പൂവന്‍കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നു ചിരട്ടമണ്‍ ഇല്ലം വക ശ്രീധന്വന്തരി ശിവക്ഷേത്രത്തിലേക്ക് 13ന് വൈകിട്ട് 6.45ന് താലപ്പൊലി ഘോഷയാത്ര നടത്തും.
നാഗമ്പടം: ശ്രീമഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച അഖണ്ഡനാമജപം, മഹാരുദ്രാഭിഷേകം, 108 പ്രദക്ഷിണം, മഹാശിവപൂജ, വിശേഷാല്‍ പൂജകള്‍ തുടങ്ങിയവ നടക്കും.വിവിധ കലാപരിപാടികളും നടത്തപ്പെടും.
വാഴപ്പള്ളി: മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നാളെ തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, തുടര്‍ന്ന് 7.30 ന് ലക്ഷാര്‍ച്ചന. ഉച്ചയ്ക്ക് 12.30ന് ഒറ്റ ഉഷ വഴിപാട് പ്രസാദമൂട്ടായി ഭക്തജനങ്ങള്‍ക്ക് നല്‍കും.
വൈകിട്ട് 5ന് മതുമൂല തിരുവെങ്കിടപുരം ക്ഷേത്രത്തില്‍ നിന്നും പഞ്ചാക്ഷരീ മന്ത്രനാമജപ പ്രദക്ഷിണം .വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, പ്രദോഷപൂജ, ലക്ഷാര്‍ച്ചനയുടെ കലശാഭിഷേകം. വൈകിട്ട് 7ന് തിരുവാതിര കളി. 9ന് തോല്‍പ്പാവക്കൂത്ത്. രാത്രി 10.30 ന് ഋഷഭ വാഹനമെഴുന്നള്ളിപ്പ്, 11.30 ന് യാമപൂജ, ശിവരാത്രി ഋഷഭ വാഹനമെഴുന്നള്ളിപ്പ്’ ദീപക്കാഴ്ച.
ചങ്ങനാശേരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശിവരാത്രി ആഘോഷം നാളെ മൂലവട്ടം അമൃതഹൈസ്കൂളില് നടക്കും.
മഹാമൃത്യുഞ്ജയ ഹോമം, ശനിദോഷ നിവാരണപൂജ, സത്സംഗം, ഭജന, പഞ്ചദ്രവ്യധാര തുടങ്ങിയവ ഉണ്ടാകും. മഠാധിപതി നിഷ്ഠാമൃത ചൈതന്യ നേതൃത്വം നല്‍കും.
പെരുന്ന: കീഴ്കുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 മുതല്‍ ഉഷഃപൂജ, വിശേഷാല്‍ ശിവരാത്രി പൂജകള്‍, 8.30 മുതല്‍ കലശപൂജ തുടര്‍ന്ന് കലശാഭിഷേകം. വൈകിട്ട് 6.30ന് വിശേഷാല്‍ ദീപാരാധന, 8.30 മുതല്‍ തിരുവാതിര കളി, രാത്രി 12ന് അഷ്ടാഭിഷേകം.
കല്ലറ: ചോഴിക്കര മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം തുടങ്ങി. 12ന് വൈകിട്ട് ഏഴിന് ആദ്ധ്യാത്മീക പ്രഭാഷണം.13ന് രാവിലെ 9.30ന് അഖണ്ഡനാമജപം, വൈകിട്ട് ഏഴിന് ആദ്ധ്യാത്മീക പ്രഭാഷണം. 11ന് ശിവരാത്രി പൂജകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: