മരട്: തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി വാവ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13,14,15 തീയതികളില്‍ പ്രത്യേക പൂജകളും ബലിതര്‍പ്പണവും നടക്കും. നാളെ രാവിലെ 5ന് നട തുറന്ന് പതിവ് പൂജകള്‍ക്ക് ശേഷം 8.30 മുതല്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ നാരായണന് അനുജന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനെട്ടൂരപ്പന് ‘രുദ്രാഭിഷേകം’. തുടര്‍ന്ന് സംക്രാന്തി ശീവേലി നടയടക്കല്‍. വൈകിട്ട് 5ന് നട തുറന്ന് പ്രദോഷപൂജ, അഞ്ച് പൂജ, 1001 കുടം അഭിഷേകം, സംക്രാന്തി എഴുന്നള്ളിപ്പ്, നടയടക്കല്‍. 14ന് രാവിലെ 3.30ന് വിഷ്ണു ക്ഷേത്രവും 4.30ന് ശിവക്ഷേത്രവും നട തുറന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം 5.15ന് ബലിതര്‍പ്പണം ആരംഭിക്കും.15നും വാവ് ഉള്ളതിനാല്‍ അന്നും ബലിതര്‍പ്പണം നടത്താം. ശിവക്ഷേത്രത്തില്‍ വിജയരാജ് എമ്പ്രാന്തിരിയും, വിഷ്ണു ക്ഷേത്രത്തില്‍ കൃഷ്ണറാവു എമ്പ്രാന്തിരിയും പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കും. കുളത്തിന്റെ കല്പ്പടവുകളില് വഴുക്കല്‍ ഉള്ളതിനാല്‍ കുളത്തില്‍ ഇറങ്ങുന്ന ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: