തൃശൂര്‍: രാവിലത്തെ തിരക്കിനിടയില്‍ കളക്ടറേറ്റിലേക്ക് കൂകിപാഞ്ഞ് അഗ്നിശമന സേനയുടെ വാഹനങ്ങളും ഒപ്പം ആംബുലന്‍സും പോലീസും എത്തി. കാര്യമറിയാതെ ഉദ്യോഗസ്ഥരും ജനങ്ങളും അമ്പരന്നു. കളക്ടറേറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ നടത്തിയ മോക് ഡ്രില്‍ ആണെന്ന് അറിഞ്ഞതോടെയാണ് അവിടെ കൂടിയിരുന്നവരുടെ ആശങ്ക അകന്നത്. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എ.എല്‍. ലാസറിന്റെ നേതൃത്വത്തിലായിരുന്നു മോക് ഡ്രില്‍ നടത്തിയത്.
കെട്ടിടത്തിന്റെ മുകളില്‍ പുക ഉയര്‍ന്നപ്പോള്‍ ജീവനക്കാരും ഓഫീസുകളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായെത്തിയവരും പുറത്തിറങ്ങി.
ഉടനെ ആംബുലന്‍സുകളും രണ്ട് ഫയര്‍എഞ്ചിനുകളും എത്തി. തുടര്‍ന്ന് ലാഡറും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം. ഒരാളെ ലാഡര്‍ വഴിയും മറ്റൊരാളെ റോപ്പ് വഴിയും പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി. പിന്നെ പുക കെടുത്താനുളള അഗ്നിശമന സേനയുടെ പ്രവര്‍ത്തനം. റവന്യൂ, പോലീസ്, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ദുരനന്തനിവാരണ ഡെപ്യൂട്ടി ഡയറക്ടര്‍ സി. ലതിക, ഡെപ്യൂട്ടി കളക്ടര്‍ ഡോ. റെജില്‍, അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍മാരായ ഷംസുദ്ദീന്, ബല്‍റാം ബാബു, സേനാംഗങ്ങളായ ചന്ദ്രന്, ശശി, വിനോദ്, അനില്‍ജിത്ത്, അഭിലാഷ്, ഫിറോഷ്, ഉണ്ണികൃഷ്ണന്, സുരാജ് അബ്ദുള്‍ ഹക്കീം, ഫൈസല്‍, എലിയാസ് തുടങ്ങിയവരും പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: