മലയാളനാടിന് പുഷ്പങ്ങളോട് പ്രണയമാണ്. ഏത് തരം പൂക്കള്‍ കണ്ടാലും അതിന്റെ സൗന്ദര്യം നുകരാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ പുഷ്പങ്ങള്‍ക്ക് വലിയ വിലയും ഇവിടെ ലഭിക്കുന്നു. സംസ്ഥാനത്ത് പൂക്കൃഷിചെയ്യുന്നവരുടെ എണ്ണം കുറവായതിനാല്‍ തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്യുകയാണ് ചെയ്യാറ്. കേരളത്തില്‍ ഉത്പാദിപ്പിച്ചാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്ഥാനംപിടിക്കാന്‍ പര്യാപ്
തമായ പുഷ്പയിനങ്ങളാണ് ഓര്‍ക്കിഡും ആന്തൂറിയവും. ചെടിയിലായാലും, മുറിച്ചെടുത്ത ശേഷമായാലും ദിവസങ്ങളോളം കേടുകൂടാതിരിക്കാനുള്ള കഴിവാണ് ഈ പുഷ്പങ്ങളെ വ്യത്യസ്തമാക്കുന്നത്. വിവിധ ആകൃതിയിലും വലിപ്പത്തിലും വര്‍ണങ്ങളിലുമുള്ള ഇവ വൈവിധ്യത്താല്‍ വിപണിയെ ആകര്‍ഷിക്കുന്നവയാണ്.
ഓര്‍ക്കിഡ്
നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണുന്ന ഓര്‍ക്കിഡുകള്‍ മിക്കവയും വൃക്ഷവാസികളാണ്. ഇവനടാന് തെരഞ്ഞെടുക്കുന്ന ഭാഗത്ത് മികച്ച വായുസഞ്ചാരം ഉറപ്പുവരുത്തുകയും ഒപ്പം വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കുകയും ചെയ്യരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബര്‍, ട്രീഫേണ്‍ ഫൈബര്‍ എന്നീ മാധ്യമങ്ങള്‍ ഓര്‍ക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവയില്‍ ധാരാളം സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓര്‍ക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂര്‍വം ടെറസില്‍ വയ്ക്കുകയോ, ചെറിയ വൃക്ഷങ്ങളില്‍ തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്ന സ്ഥലത്താണെങ്കിലും മുകള്‍ഭാഗത്ത് തണല്‍വലകള്‍ വിരിക്കണം. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീന്‍ ഷീറ്റ് ഇട്ടുകൊടുക്കണം.
ഓര്‍ക്കിഡുകള്‍ക്ക് വളരുന്ന മാധ്യമത്തില്‍ നിന്നും പോഷകാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡുകള്‍ക്ക് യോജിച്ചവയാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വള മിശ്രിതങ്ങള്‍ വളരെ കുറഞ്ഞ അളവില്‍ കലക്കി ആഴ്ചയില്‍ ഒരുതവണ വീതം തളിച്ചു കൊടുക്കാം. സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കല്‍ നല്‍കാവുന്നതാണ്. കാലിവളം, കോഴി വളം, കടലപ്പിണ്ണാക്ക്, വേപ്പിന് പി
ണ്ണാക്ക് എന്നീ ജൈവവളങ്ങള്‍ വെള്ളത്തില്‍ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഓര്‍ക്കിഡ് പരിപാലനത്തില്‍ ശ്രദ്ധിക്കേ മറ്റൊരു പ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാനങ്ങള്‍, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടു വേണം ചെടികള്‍ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കില്‍ സ്പ്രേ രൂപത്തിലുള്ള ജലസേചനമാണ് അഭികാമ്യം.
ആന്തൂറിയം
ഹൃദയാകൃതിയിലുള്ള നിറപ്പകിട്ടാര്‍ന്ന പൂപ്പാളിയും (സ്പേത്ത്) ഞെട്ടില്ലാത്ത പൂക്കളുള്ള തിരിയും (സ്പാഡിക്സ്) ചേര്‍ന്നതാണ് കട്ട് ഫ്ളവറായി നമ്മള് വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ആന്തൂറിയം പൂവ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ആന്തൂറിയത്തിന്റെ ഉത്ഭവസ്ഥാനം. പവായ്, മൊറീഷ്യസ്, ശ്രീലങ്ക, ജപ്പാന്, അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ആന്തൂറിയം ഇറക്കുമതിയില്‍ മുന്‍പന്തിയിലാണ്. അഞ്ഞൂറോളം സ്പീഷീസുകള്‍ ഉള്ള ഒരു ജനുസാണ് ആന്തൂറിയം. ‘അരേസിയ’ എന്ന സസ്യ കുടുംബത്തില്‍പ്പെടുന്ന ഈ ചെടികള്‍ നിലത്തു വളരുന്നവയാണ്. അതിനാല്‍ ആന്തൂറിയത്തിനെ ‘സെമി ടെറസ്ട്രിയല്‍’ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.
ഏറെ വാണിജ്യ പ്രാധാന്യമുള്ള ആന്തൂറിയത്തിന് ലോക വിപണിയില്‍ 9ാം സ്ഥാനമാണു ള്ളത്. കൂടാതെ പ്ലോട്ട് പ്ലാന്റ് ആയും ഇലച്ചെടിയായും ആന്തൂറിയത്തിലെ പല ഇനങ്ങളും ഉപയോഗിക്കുന്നു. പുഷ്പാലങ്കാരങ്ങള്‍ക്കും, പൂജാഭജനത്തില്‍ വയ്ക്കാനും,
പൂച്ചെണ്ടുകള്‍ നിര്‍മിക്കാനും ആന്തൂറിയം ഉപയോഗിക്കുന്നു. നിറഭംഗിയുള്ള, വൈവിധ്യമാര്‍ന്ന ഇലകളുള്ള സ്പീഷീസുകള്‍ ആന്തൂറിയത്തിലുണ്ട്. അന്തര്‍ഗൃഹ സസ്യങ്ങളായി ഉപയോഗിക്കാവുന്ന ഇവയിലെ ചില ഉദാഹരണങ്ങളാണ് ആന്തൂറിയം ഗ്രാന്‍ഡെ (എലിഫെന്റ് ഇയര്‍ ആന്തൂറിയം) ആന്തൂറിയം ക്രിസ്റ്റലിനും, ആന്തൂറിയം മാഗ്നി ഫിക്കം, ആന്തൂറിയം ക്ലാറി നെര്‍വിയം, ആന്തൂറിയം വാറോക്വിയാനം, ആന്തൂറിയം വീറ്റ്ച്ചി, ആന്തൂറിയം പെഡാറ്റോറേ ഡിയേറ്റം എന്നിവ.
വാണിജ്യാടിസ്ഥാനത്തില്‍ ആന്തൂറിയം കൃഷിചെയ്യുമ്പോള്‍ ശ്രദ്ധയോടെ ഇനങ്ങള്‍ തെരഞ്ഞെടുക്കണം. ധാരാളം ഇനങ്ങള്‍ കൃഷിചെയ്യാനൊരുങ്ങാതെ രണ്ടോ മൂന്നോ നല്ല ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും നല്ലത്. ഇന്ന് ലോകമെമ്പാടും പ്രി
യമേറുന്നത് ചുവപ്പും, വെള്ളയും, ഓറഞ്ചും നിറങ്ങളോടുകൂടിയ പൂപ്പാളികളുള്ള ഇനങ്ങള്‍ക്കാണ്. ഹൃദയാകാരത്തിലുള്ള, രണ്ട് തുല്യഭാഗങ്ങളാക്കാവുന്ന അടിഭാഗം, മേല്ക്കുമേല് കിടക്കുന്ന ചിനപ്പുകള്‍, നീളമുള്ള വളവില്ലാത്ത പൂങ്കുലത്ത് എന്നിവ നല്ലയിനം ആന്തൂറിയത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തിരിയുടെ നീളം പൂപ്പാളിയുടേതിനേക്കാള്‍ കുറഞ്ഞിരിക്കുകയും, തിരി 30 ഡിഗ്രിയില്‍ കുറഞ്ഞ കോമില് (ആംഗിള്‍) പൂപ്പാളിയോട് ചേര്‍ന്നിരിക്കുകയും വേണം.
ആന്തൂറിയം ചെടികളുടെ ശരിയായ വളര്‍ച്ചക്കും ധാരാളം പൂക്കള്‍ ഉണ്ടാകുന്നതിനും കൃത്യമായ തണലും അന്തരീക്ഷ ഈര്‍പ്പവും നല്ല വായുസഞ്ചാരവും ആവശ്യമാണ്. വലിയ ചെടികള്‍ക്ക് വേനലില്‍ 70 80 ശതമാനം തണല്‍ നല്‍കണം. കൃത്രിമതണല് വലകള്‍ ഉപയോഗിച്ച് തണലൊരുക്കാവുന്നതാണ്. എല്ലാ സ്ഥലത്തും ഒരുപോലെ തണല്‍ ലഭിക്കുന്നതിന് ഇത് സഹായകരമവും. തീരെ ചെറിയ ചെടികള്‍ക്ക് 90 ശതമാനം വരെ തണല്‍ ആകാം. മരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെയിലാണ് ആന്തൂറിയത്തിന് ഉത്തമം. കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ രാസവളങ്ങള്‍ ചെടികള്‍ക്ക് നല്‍കുന്നതാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: