ആലുവ: കിഴക്കേ കടുങ്ങല്ലൂരില്‍ വീട്ടിലെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ കത്തിച്ച കേസില്‍ ഫോറന്‍സിക് പരിശോധന. കത്തിയ വാഹനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിശോധക സംഘം സാമ്പിളുകള്‍ ശേഖരിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായ ശേഷം അന്വേഷണം ഊര്തമാക്കാമെന്ന നിലപാടിലാണ് പോലീസ്.
എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റ് ബിന്ദു സജീവിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ച കേസിന്റെ അന്വേഷണം പോലീസ് കാര്യക്ഷമമായി നടത്തുന്നില്ലെന്ന് ആരോപണമുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് മേഖലാ കണ്‍വീനര്‍ രൂപേഷ് മാധവന്, ശാഖ സെക്രട്ടറി കെ. അമ്മിണിക്കുട്ടന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: