പള്ളുരുത്തി: പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ വാരി വിതറിയ നി ലയില്‍ ലഭിച്ച ലക്ഷങ്ങളുടെ നോട്ടുകള്‍ തേടി ഉടമ എത്തിയില്ല. നോട്ടുകള്‍ ഉപേക്ഷിച്ചതില്‍ ദുരൂഹതയുള്ളതിനാല്‍ എന്‍ഐഎ സംഘം അന്വേഷണത്തിനെത്തുമെന്നാണ് സൂചന. ഉടമകളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെയാണ് റോഡില്‍ നിന്നും രണ്ടു ലക്ഷത്തിനടുത്ത് രൂപ പ്രദേശവാസികളായ ഉദയ് ശങ്കര്‍, മഹേഷ് എന്നിവര്‍ക്ക് ലഭിച്ചത്. യുവാക്കള്‍ അന്നു തന്നെ പണംപോലീസിനു കൈമാറിയിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകളാണ് മുഴവനും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയെങ്കിലും സംഭവത്തെക്കുറിച്ച് ഒരു പരാതിയും ഇതുവരെ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടില്ല.
നോട്ടുകളുടെ ആധികാരികതയെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്കുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുവാനുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ പണം കോടതിയില്‍ ഹാജരാക്കിട്രഷറിയില് നിക്ഷേപിക്കാനാണ് പോലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: