പള്ളുരുത്തി: നടക്കടവ് റോഡിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പ് തുടങ്ങുവാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്ത്. ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് നാന്നൂറോളം തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ച് ക്യാമ്പ് തുടങ്ങുന്നത്. ആഴ്ചകളായി കെട്ടിടത്തില്‍ മിനുക്കുപണികളും താല്‍ക്കാലിക കക്കൂസുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
പരിസരവാസികളില്‍ ചിലരെ തെറ്റുദ്ധരിപ്പിച്ച് ചില പേപ്പറുകളില്‍ കെട്ടിട ഉടമ ഒപ്പിട്ടു വാങ്ങിച്ചതായും പറയുന്നു. കെട്ടിടത്തിന്റെ കരാറു ജോലിക്കാരില്‍ നിന്നാണ് നാട്ടുകാര്‍ വിവരമറിയുന്നത്. ഈ കെട്ടിടത്തിന്റെ ഉടമ ചെല്ലാനത്ത് ലേബര്‍ ക്യാമ്പ് ആരംഭിക്കാന്‍ നടത്തിയ നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. പള്ളുരുത്തിയിലെ ജനനിബിഡമായ പ്രദേശത്ത് ഇത്തരം ക്യാമ്പ് ആരംഭിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൊച്ചി എംഎല്‍എ, നഗരസഭ മേയര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സംഗമം റെസിഡന്റ്സ് അസ്സോസിയേഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: