ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു നേരെ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ അന്വേഷണം വ്യാപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആയിരക്കണക്കിന് ആളുകളുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കുന്നു. ഒരു കേസിന് തെളിവ് ശേഖരിക്കാന്‍ ഇത്രയേറെ ആളുകളുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നത് ഇത് ആദ്യ സംഭവമാണ്.
മുഖ്യമന്ത്രിയ്ക്കുള്ള സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ ഈ സംഭവത്തെ തുടര്‍ന്ന് സസ്പെന്റു ചെയ്തിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത് കൂടാതെ 10000 പേരുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതായി സിറ്റി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: