കേരളത്തില്‍നിന്നും ചില കുബുദ്ധികള്‍ ഐഎസിനുവേണ്ടി യുദ്ധംചെയ്യാന്‍ പോകുന്നതുപോലെ ഇന്ത്യയ്ക്കെതിരെ ചൈനയ്ക്കുവേണ്ടി യുദ്ധം ചെയ്യാനുള്ള മാനസികാവസ്ഥയിലാണ് കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള സിപിഎം നേതാക്കളെന്നു സംശയം. ഇന്ത്യ,ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നു ധാര്‍മികരോഷംകൊള്ളുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മാതൃരാജ്യം ചൈനയാണെന്നാണോ വിചാരിക്കേണ്ടത്. അങ്ങനെയാണെങ്കില്‍ കോടിയേരി ദേശവിരുദ്ധനാണെന്നു പറയേണ്ടി വരില്ലേ. മുസ്ലിം തീവ്രവാദ സംഘടനകളുടെ വോട്ടുകിട്ടാന്‍വേണ്ടി ലോകത്തുനടക്കുന്ന ബീകരവാദത്തെ തുറന്നെതിര്‍ക്കാത്ത പാര്‍ട്ടിയാണ് സിപിഎം.
സിപിഎം രൂപംകൊണ്ടകാലംമുതല് അവര്‍ ദേശവിരുദ്ധശക്തികളുമായിട്ടാണ് പവര്‍ത്തിച്ചു വന്നിട്ടുള്ളത്.ആദ്യം അവര്‍ക്ക് തേനുംപാലുംവിളയുന്ന സോവിയറ്റ് യൂണിയനായിരുന്നു മാതൃരാജ്യം. പിന്നെ ചൈനയായി. തുടര്‍ന്നു ജനദ്രോഹ കമ്മ്യൂണിസ്റ്റു രാജ്യങ്ങള്‍ എവിടെയൊക്കെയുണ്ട് അവയെല്ലാം സിപിഎം നേതാക്കളുടെ മാതൃരാജ്യങ്ങളായി മാറി. അങ്ങനെ നോക്കുമ്പോള്‍ അല്‍ബേനിയ,യുഗോസ്ളാവിയ,ക്യൂബ,വെനിസ്വല,കംമ്പോഡിയ തുടങ്ങിയ രാജ്യങ്ങളും മാതൃരാജ്യങ്ങളായിത്തീര്ന്നിട്ടുണ്ട്. ഇതുവ്യക്തമാക്കുന്ന തരത്തില്‍ അതാത് കാലത്ത് സിപിഎം നേതാക്കള്‍ ഇക്കാര്യങ്ങള്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിലെ ജനാധിപത്യം നുണഞ്ഞുകൊണ്ടാണ് കോടിയേരി ചൈനയോടു കൂറുപുലര്‍ത്തുന്നത്. ചൈനയില്‍ ജീവിച്ചുകൊണ്ടാണ് കോടിയേരി മറ്റൊരു രാജ്യത്തോടു കൂറു പ്രസംഗിച്ചിരുന്നെങ്കില് ആ നിമിഷം കാണാമായിരുന്നു അനുഭവം.
സിപിഎം സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വിടുവായിത്തം പറഞ്ഞും ബൂര്‍ഷ്വാസ്വഭാവം കാട്ടിയും വിവാദ നായകനായി ആളാകാന്‍ നോക്കുകയാണ് കോടിയേരി. ഇതിലൂടെ പാര്‍ട്ടിക്കു വരുത്തിവെക്കുന്ന പൊല്ലാപ്പ് ചെറുതല്ല. പിണറായി വിജയനോടുള്ളകൊതിക്കെറുവുകൊണ്ടാണ് ഇങ്ങെ പാര്‍ട്ടിയെ തന്നെ കോടിയേരി നാറ്റിക്കുന്നതെന്നും സംസാരമുണ്ട്. എന്തായാലും കണ്ണൂര്‍ ലോബിയിലെ പ്രധാന പിണറായി ശത്രു കോടിയേരി തന്നെയാണ്. സിപിഎം പാര്‍ട്ടി സെക്രട്ടറി ദേശദ്രോഹം പടര്‍ത്തുന്ന കാര്യങ്ങള്‍ പ്രസംഗിക്കുമ്പോള്അത് ഉള്‍ക്കൊള്ളാനാവാത്ത പ്രവര്‍ത്തകരും പാര്‍ട്ടിയിലുണ്ട്. നേതാക്കളെക്കാല് വിവരമുള്ള അത്തരക്കാരാണ് പലപ്പോഴും പാര്‍ട്ടിയില്‍നിന്നും കൊഴിഞ്ഞുപോകുന്നത്.
പുറംലോകമായോ മനുഷ്യരായോ ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികളുള്ള ദ്വീപുകള്‍ ഇപ്പോഴും ലോകത്തുണ്ട്്. അത്തരം ഒരു ദ്വീപാണ് കേരളത്തിലെ സിപിഎമ്മും. അതിന്റെ നേതാക്കളാകട്ടെ രണ്ടുനൂറ്റാണ്ടിന്റെ പഴമയില്‍ ജീവിക്കുന്നവരും. ലോകത്തിലെ ഏറ്റവും വലിയ ഏകാധിപതിയായി വിലസുന്ന ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് ഉനിനെ ആരാധിക്കുന്ന കോടിയേരി ബാലകൃഷ്ണന് ഇനി എന്നാണാവോ ഉത്തര കൊറിയയാണ് മാതൃരാജ്യമെന്നു പറയുക! മാതൃരാജ്യത്തെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടിയേരിയെപ്പോലുള്ളവര്‍ അവരുടെ സ്വപ്ന നാട്ടിലേക്കു പോകാന്‍ തയ്യാറാകണമെന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞതാണ് ശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: