കൊല്ലം: ബജറ്റ് പ്രഖ്യാപനം കണ്ട് വീട് വയ്ക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഖജനാവില്‍ പണമില്ലാതായതോടെ വെട്ടിലായി.
ഭവന നിര്‍മാണ വായ്പക്ക് അര്‍ഹരായവര്‍ ഒന്നാം ഘട്ട തുക 2017 ഡിസംബര്‍ 31ന് മുന്‍പ് കൈപ്പറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. വായ്പ ഉറപ്പായവരില്‍ പലരും കടം വാങ്ങിയും സ്വര്‍ണം പണയം വച്ചും വീട് പണി ആരംഭിച്ചു. സാമ്പത്തിക നിയന്ത്രണം വന്നതോടെ അനുവദിച്ച പണത്തിന്റെ ആദ്യ ഘട്ടം പോലും നല്‍കിയില്ല. ഇതോടെ കെട്ടിട നിര്‍മാണം മുടങ്ങി.
ആദ്യഘട്ട പണം കൈപ്പറ്റേണ്ട സമയ പരിധി കഴിഞ്ഞതോടെ തുക ലഭിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നു. ഇതോടെ ജീവനക്കാര്‍ വകുപ്പ് തലവന്മാര്ക്ക് പരാതി നല്കി. വകുപ്പ് തലവന്മാര് ധനകാര്യവകുപ്പ് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഫെബ്രുവരി 28 വരെ ആദ്യ ഘട്ടം തുക കൈപ്പറ്റാമെന്ന് കാണിച്ച് ധനകാര്യ വകുപ്പ് പുതിയ ഉത്തരവ് ഇറക്കി.
എന്നാല്‍ സാമ്പത്തിക നിയന്ത്രണം തുടരുന്നതോടെ നിശ്ചിത കാലാവധിക്കുള്ളില്‍ തുക മുഴുവന്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: