ന്യൂദല്‍ഹി: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ എന്‍.വി രമണ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ സിബിഐക്കു പുറമേ, മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരായ രണ്ടു പേരും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: