കൊച്ചി: ലൗ ജിഹാദിനെക്കുറിച്ചുള്ള രഹസ്യ പഠനമെന്ന പേരില്‍ ആഭ്യന്തരവകുപ്പ് നടത്തിയത് സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള പഠനം. മുമ്പ് മതംമാറിയവര്‍ കേരളത്തില്‍ വ്യാപകമായി സ്വധര്‍മ്മത്തിലേക്ക് തിരികെ വരാന്‍(ഘര്‍വാപസി) തയ്യാറായതിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തരവകുപ്പിന്റെ പഠനം.
ഇതിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിച്ചിരുന്നുമില്ല. കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. ലൗ ജിഹാദ് അതില്‍ വിഷയമേ ആയിരുന്നില്ല. എന്നാല്‍ ലൗ ജിഹാദില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയെന്ന് വെളിപ്പെടുത്തി, റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ഓരോ വര്‍ഷവും ശരാശരി 1400 ഓളം പേര് ഇസ്ലാമിലേക്ക് മാത്രം മതംമാറുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതലും ഹിന്ദുക്കളാണ്. ഹിന്ദുക്കളില്‍ തന്നെ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളുമാണ്. റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടെങ്കിലും മതംമാറ്റത്തിന്റെ കാരണമെന്തന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തിയില്ല. പ്രണയത്തില്‍ കുരുക്കിമതംമാറ്റുന്നതാണെന്ന് അത്തരം കേസുകളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ മനസ്സിലാകുമായിരുന്നെങ്കിലും അതുണ്ടായില്ല.
ഇസ്ലാമിലേക്ക് മതംമാറി വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയാണെന്നും അവരെങ്ങനെ ജീവിക്കുന്നു എന്നും പഠനം നടത്തേണ്ടതുണ്ട്. മതംമാറി വിവാഹം കഴിച്ച ശേഷം അപ്രത്യക്ഷരായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹ ശേഷം പെണ്‍കുട്ടികളെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയാണ് പതിവ്. ആദ്യം ഗള്‍ഫിലേക്ക് പോകും. ജോലിക്കായി പോകുന്നെന്നു ബോധ്യപ്പെടുത്തിയാകും കൊണ്ടു പോകുക. ഗള്‍ഫില്‍ നിന്ന് പിന്നീട് ഇറാഖിലേക്കും സിറിയ, അഫ്ഗാനിസ്താന് എന്നിവിടങ്ങളിലേക്കും കടത്തും. അവിടെയെത്തിക്കഴിയുമ്പോഴാണ് അകപ്പെട്ട വിവരം പെണ്കുട്ടികളറിയുക. അപ്പോഴേക്കും കെണിയില്പ്പെട്ടിരിക്കും. വിവാഹം ചെയ്ത ആളെപ്പോലും കണ്ടെത്താന്‍ കഴിയാത്ത നിരവധി സംഭവങ്ങളുമുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഇതിന് ഇരകളാകുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ വ്യാപകമായപ്പോഴാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയതും 2013ല്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാര്‍ ലൗജിഹാദ് ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്കിയതും. പ്രണയത്തില്പ്പെടുത്തിയശേഷം വിവാഹിതരാകാന്‍ മതംമാറണമെന്നാവശ്യപ്പെടും. ഇത്തരത്തിലുള്ള മതംമാറ്റം ഇസ്ലാമിലേക്കുള്ള ആകെ മതംമാറ്റത്തിന്റെ 60 ശതമാനത്തില്‍ കൂടുതലാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. ദാരിദ്ര്യം മൂലം മതംമാറുന്നവര്‍ ഇസ്ലാമിലേക്കല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരക്കാര്‍ ക്രിസ്താനികളാകുകയാണ് ചെയ്യുന്നത്. കേരളത്തിലെ 89 മതംമാറ്റകേസുകളാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനായി എന്‍ഐഎയെ ഏല്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: