സിഡ്നി: ആഷസിലെ അവസാന ടെസ്റ്റില്‍ ആശ്വാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് , ഡേവിഡ് മലാന് എന്നിവരുടെ അര്‍ധ സെഞ്ചുറികളില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 233 റണ്‍സ് എടുത്തു.
അര്‍ധ സെഞ്ചുറിയും കടന്ന നൂറിലേക്ക് നീങ്ങിയ റൂട്ട് 83 റണ്‍സിന് പുറത്തായി. ഡേവിഡ് മലാന് 55 റണ്‍സുമായി ക്രീസിലുണ്ട്്.
ആദ്യ ദിനത്തെ കളിയവസാനിക്കാന്‍ കുറച്ച് ഓവറുകള്‍ മാത്രം ശേഷിക്കെയാണ് റൂട്ട് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്യാച്ചെടുത്തു.141 പന്ത് നേരിട്ട റൂട്ട് എട്ട് ബൗണ്ടറിയടിച്ചു. നാലാം വിക്കറ്റില്‍ റൂട്ടും മലാനും 133 റണ്‍സ് നേടി.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ തുടക്കം പാളി. ഓപ്പണര്‍ സ്റ്റോണ്‍മാന്‍ 24 റണ്‍സുമായി പവിലിയനിലേക്ക് മടങ്ങി. ഒന്നാം വിക്കറ്റ് പൊഴിയുമ്പോള്‍ സകോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ വിന്‍സ് 25 റണ്‍സുമായി മടങ്ങി. നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി കീഴടങ്ങാതെ നിന്ന അലിസ്റ്റര്‍ കുക്ക് 39 റണ്‍സിന് പുറത്തായി.
ഓസ്്ട്രേലിയന്‍ പേസര്‍ ബൗളര്‍മാരായ ഹെയ്സല്‍വുഡും പിറ്റ് കുമിന്‍സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹെയ്സല്‍ വുഡ് 47 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കുമിന്‍സ് 44 റണ്‍സ് വഴങ്ങി.ആദ്യ ടെസ്റ്റുകളില്‍ തകര്‍ത്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കിന് ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യ മൂന്ന് ടെസ്റ്റുകളില്‍ വിജയം നേടിയ ഓസീസ് അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: