കൊച്ചി: ഭരണ പരിഷ്ക്കാര കമ്മീഷന്റെ പൊതു തെളിവെടുപ്പില്‍ ആവശ്യങ്ങളുടെ പ്രവാഹം. ചെയര്മാന് വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടത്തിയ തെളിവെടുപ്പിലാണ് വയോജനങ്ങളെ ഏറെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ചെയര്‍മാന്റെ ശ്രദ്ധക്ഷണിച്ചത്. ക്ഷേമനിധി, മുതിര്‍ന്ന പൗരന്മാര്, കുടിയേറ്റ തൊഴിലാളികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്.
ബജറ്റ് വിഹിതം വയോജനങ്ങള്‍ക്ക് പൂര്‍ണമായും ലഭ്യമാക്കാന്‍ നിയമനിര്‍മാണം, വൃദ്ധസദനങ്ങള്‍ക്ക് സര്‍ക്കാര്‍സഹായം, വയോജനങ്ങള്‍ക്കു മാത്രമായി ഒരു പ്രത്യേകവകുപ്പ് എന്നിവ ഉന്നയിച്ചു. വയോജനങ്ങളുടെ കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. നിലവില്‍ ആര്‍ഡിഒ ആണ് കേസ്സ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല.
വയോജനപ്രശ്നങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വയോജനഗ്രാമങ്ങള്‍ ഉണ്ടാക്കുക, പെന്ഷന് വര്‍ധിപ്പിക്കുക, ബസ്സുകളുടെ ചവിട്ടുപടി വയോജന സൗഹൃദമാക്കുക, സ്വകാര്യആശുപത്രികളില്‍ ചികിത്സാസഹായം ലഭ്യമാക്കാന്‍ നിയമനിര്‍മാണം നടത്തുക, ഒരു പെന്‍ഷനും കിട്ടാത്ത സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്ക്കും പെന്ഷന് ലഭ്യമാക്കുക ഗ്രാമസഭകളില്‍ വയോജന പ്രശ്നം ചര്‍ച്ച ചെയ്യുക, ഇവരുടെ ഡാറ്റാബാങ്ക് ഉണ്ടാക്കുക തുടങ്ങിയവയും ഉന്നയിക്കപ്പെട്ടു.
മിനിമം പെന്ഷന് 10000 രൂപയും കൂടിയ പെന്ഷന് 50000 രൂപയായി പൊതുവായി നിജപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. ലക്ഷങ്ങള്‍ പെന്‍ഷനായി കൊടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും ഹിയറിംഗില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: