ഗുരുവായൂര്‍: ദളിത് കുടുംബത്തിനു നേരെ സിപിഎമ്മുകാരുടെ ആക്രമണം. ഗൃഹനാഥനും ഭാര്യയും മകനുമടക്കം ആറു പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ ഇരിങ്ങപ്പുറം വടക്കുംനാഥന് നഗറില്‍ പട്ടിക്കര വീട്ടില്‍ സുരേഷ് ബാബു (45) ഭാര്യ അജിത (39) മകന് ജിഥു കൃഷ്ണന് (22)എന്നിവരും പരിസരവാസികളായ കരുമത്തില്‍ ശ്രീജിത്ത് (26) കൂളിയാട്ടില്‍ പ്രമോദ് (34) കൊട്ടരപ്പാട്ട് ധിനില് (23) എന്നിവരെയുമാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ഇവരെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. പരിക്കേറ്റവ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎമ്മുകാരായ ഇരിങ്ങപ്പുറം നെയ്യന് ദിവിന്, സഹോദരന് ലിജോ, കറുപ്പം വീട്ടില്‍ അജ്മല്‍, സ്രാമ്പിക്കല്‍ ജിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന ജിഥു കൃഷ്ണനെ യാതൊരു പ്രകോപനവുമില്ലാതെ ഇവര്‍ വീടു കയറി ആക്രമിക്കുകയായിരുന്നു. മകന്റെ കരച്ചില് കേട്ട് അകത്ത് നിന്ന് ഓടി വന്ന സുരേഷ് ബാബുവിനെയും അജിതയെയും സംഘം ആക്രമിച്ചു. ബഹളം കേട്ട് ഓടി വന്നതായിരുന്നു പരിസരവാസികളായ മറ്റുള്ളവര്‍. മാരകായുധങ്ങളുമായാണ് അക്രമി സംഘമെത്തിയത്.
കുന്ദംകുളം ചാട്ടുകുളത്തെ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം നടക്കുന്നതിനിടെ ഇരിങ്ങപുറത്തെ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ ചൊല്ലിയാണ് സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടത്. ഉത്സവപ്പറമ്പിലെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയടുത്തത് ജിഥുവായിരുന്നു. ഇതുമൂലം ഉത്സവപ്പറമ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം തയാറാക്കിയ ഗൂഢപദ്ധതി പൊളിഞ്ഞു. ഈ വൈരാഗ്യമാണ് ജിഥുവിനെ വീടു കയറി അക്രമിക്കാന്‍ സിപിഎമ്മുകാരെ പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: