ഗുരുവായൂര്‍: സ്ത്രീകളും കുട്ടികളുമടങ്ങുന്ന വീടുകളില്‍ കയറി ആക്രമണം നടത്തുന്ന സിപിഎമ്മിന്റേയും എസ്എഫ്ഐ യുടേയും നടപടി അങ്ങേയറ്റം അപലപനീയമാണെന്നും പരിഷ്കൃത സമൂഹത്തിന് നിരക്കാത്തതാണെന്നും മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. നിവേദിത പറഞ്ഞു. വടക്കേ ഇന്ത്യയിലെ ദളിത് പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാണിച്ച് മാധ്യമങ്ങളിലൂടെ കൈയ്യടി നേടുന്ന സിപിഎം തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് ദളിതര്‍ക്ക് നേരെ കൈയ്യേറ്റം നടത്തുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. ഇരിങ്ങപ്പുറത്ത് സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ദളിത് കുടുംബത്തെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നഗരസഭാകൗണ്സിലര് ശോഭ ഹരി നാരായണനും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: