പത്തനംതിട്ട: വാഴവിത്തുകളുടെ കാര്യത്തില്‍ വകയാറിന്റെ പെരുമയ്ക്ക് മൂന്നു പതിറ്റാണ്ടോളം പഴക്കം. വാഴകൃഷി എവിടെയായാലും വിത്തുകള്‍ കോന്നി-വകയാറില്‍ നിന്നുതന്നെ വാങ്ങുക എന്നതാണ് കര്‍ഷകരുടെ രീതി. മികച്ച വിളവ് ലഭിക്കാന്‍ ഗുണമേന്മയുള്ള വാഴക്കന്നുകള്‍ തന്നെ വേണമെന്ന നിര്ബന്ധക്കാരാണ്കര്ഷകര്. ഇവിടെ നിന്നും വാങ്ങിയ വാഴവിത്തുകള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ വകയാറിലേക്ക് എത്തിത്തുടങ്ങിയത്.
പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് വകയാര്‍ ജംങ്ഷന്. ഇവിടെ റോഡരുകില്‍ തന്നെയാണ് വാഴവിത്തുകള്‍ വില്‍പ്പനയ്ക്കായി ശേഖരിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ തിരുനല്‍വേലി, അംബാസമുദ്രം, തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ലോറിയില്‍ വാഴവിത്തുകള്‍ വിടെ എത്തിക്കുന്നത്. 28 വര്‍ഷം മുന്‍പ് വാഴവിത്ത് കച്ചവടം ആരംഭിച്ച മോഹനന് അടക്കം അഞ്ചോളം വ്യാപാരികളാണ് ഈമേഖലയില്‍ ഉള്ളത്. സ്വന്തം നിലയ്ക്ക് കൃഷിക്കാവശ്യമായ വിത്തുകള്‍ എത്തിച്ചുകൊണ്ടായിരുന്നു മിക്കവരുടെയും തുടക്കം. പിന്നീട് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ കൊണ്ടുവന്നു തുടങ്ങി. പില്ക്കാലത്ത് വകയാര്‍ കേന്ദ്രമായി വ്യാപകമായി വാഴകൃഷി ആരംഭിക്കുകയും ഈമേഖലയില്‍ പ്രദേശം പ്രശസ്തമാകുകയും ചെയ്തതോടെ വാഴവിത്തിനായി ആളുകള്‍ എത്തുന്നതും വര്‍ദ്ധിച്ചു.
ക്രമേണ കച്ചവടക്കാരുടെ എണ്ണവും കൂടി. ഏത്തവാഴയുടെ വിത്തുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെങ്കിലും മറ്റെല്ലാ ഇനങ്ങളും വകയാറില്‍ ലഭ്യമാണ്. ജില്ലയിലെ കര്‍ഷകര്‍ക്ക് പുറമെ അഞ്ചല്‍, ആയൂര്‍, എരുമേലി, മാവേലിക്കര, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഈവര്‍ഷം വാഴവിത്തിനായി ആളുകള്‍ എത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ത്ഥാടകരും വാഴവിത്തുകള്‍ വാങ്ങാറുണ്ട്. തമിഴ്നാട്ടില്‍ വിത്തുകള്‍ ശേഖരിക്കാനായിമാത്രം വാഴത്തോട്ടങ്ങള്‍ വളര്‍ത്താറുണ്ട്. ഇവിടെ നിന്നും ലോഡുകണക്കിന് വാഴക്കന്നുകളാണ് വകയാറില്‍ എത്തുന്നത്. ഗുണനിലവാരത്തെയും വാങ്ങുന്ന എണ്ണത്തെയും അടിസ്ഥാനമാക്കി വാഴവിത്തുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും. ലോഡ് എത്തി ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രിയം ഏറും. രണ്ട് ആഴ്ച വരെ പഴകിയ വിത്തുകള്‍ ഉപയോഗിക്കാനാകും.
എന്നാല്‍ പോള അഴുകിയ നിലയിലുള്ള വിത്തുകള്‍ കര്‍ഷകര്‍ സ്വീകരിക്കാറില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരു ഏത്തവാഴ വിത്തിന് 10 മുതല്‍ 17 രൂപവരെയാണ് ഇപ്പോളത്തെ വിലനിലവാരം. പൂവന്് 20-25, ഞാലിപ്പൂവന്, റോബസ്റ്റ- 20, ചുവന്നപൊന്തന്‍ -25 എന്നിങ്ങനെയാണ് വില. പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ഏത്തവാഴ കൃഷി ഉള്ളത്. പാട്ടത്തിനെടുക്കുന്ന സ്ഥലത്ത് പതിനായിരക്കണക്കിന് വാഴകളാണ് ഓരോ കര്‍ഷകര്‍ക്കും ഉള്ളത്. ഉല്‍്പന്നങ്ങളുടെ വിപണനത്തിനായി വകയാര്‍ ആസ്ഥാനമായി കര്‍ഷകരുടെ സ്വാശ്രയ സംഘം പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: