പുതുക്കാട്: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് കുറുമാലിയില്‍ തേക്ക് കൃഷി. ഒരു വര്‍ഷം മുന്‍പ് പൈനാപ്പിള്‍ കൃഷി ചെയ്ത് പരിവര്‍ത്തനം ചെയ്തെടുത്ത സ്ഥലത്താണ് ഇപ്പോള്‍ തേക്ക് തൈകള്‍ വെച്ചിരിക്കുന്നത്.
ദേശീയപാതയ്ക്ക് സമീപം കുറുമാലിക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്തലും തേക്ക് കൃഷിയും നടക്കുന്നത്. 2008 ന് മുന്‍പ് നികത്തിയ ഭൂമിയാണെന്ന രേഖയുണ്ടാക്കിയാണ് ഇവിടെ നീര്‍ത്തടം നികത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. 2013 -ലാണ് തണ്ണീര്‍തടം മണ്ണിട്ട് നികത്തല്‍ ആരംഭിച്ചത്.അന്ന് സിപിഎം, ബിജെപി. നേതാക്കള്‍ സ്ഥലത്തേക്ക് ജാഥ നയിക്കുകയും.സി.പി.എം. പ്രവര്‍ത്തകര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കൊടികുത്തി മണ്ണിട്ടു നികത്തുന്നത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ഥലമുടമ ഇവിടെ പൈനാപ്പിള്‍ കൃഷി ആരംഭിച്ചത്. വ്യാപിച്ചുകിടക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ ഇടയിലാണ് തേക്ക് തോട്ടം വച്ചുപിടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: