മാള: ഐരാണിക്കുളം തെക്കേടത്ത് വടക്കേടത്ത് മഹാദേവ ക്ഷേത്രങ്ങളിലെ ഉല്‍സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ആറാട്ട് നടന്നു. രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഇരു ക്ഷേത്രങ്ങുളിലേയും ദേവി ദേവന്മാരെ ശ്രീലകത്തു നിന്നും പുറത്തേക്ക് എഴുന്നള്ളിച്ചു. വിളക്കാചാര പ്രദിക്ഷണത്തിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ടിനായി ആറാട്ട് കടലിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ആറാട്ടു കടവില്‍ തന്ദ്രി താമരശേരി മേയ്ക്കാട്ട് ശങ്കരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം തിടമ്പ് മഞ്ഞള്‍ കൊണ്ട് പൊതിഞ്ഞ് തന്ത്രിയും മേല്‍ ശാന്തിയും തിടമ്പുകള് ഓട്ടുരുളിയില്‍ വച്ച് മൂന്ന് പ്രാവശ്യം മുങ്ങി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ്. ദീപാരധനക്കു ശേഷം രാത്രി ആറാട്ട് വിളക്ക് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: