ഇരിങ്ങാലക്കുട : തപസ്യ ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളായി നടന്ന തിരുവാതിര മഹോത്സവം സമാപിച്ചു. റിട്ട. എയര്‍ കോമഡോര്‍ കെ.ബാലകൃഷ്ണമേനോന് തിരുവാതിര മഹോത്സവം ഉദ്ഘാടനം ചെയ്തു. തപസ്യ പ്രസിഡണ്ട് ചാത്തംപിള്ളി പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു.
സംഗമഗ്രാമ തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിര കളിയോടെ പരിപാടികള്‍ ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ അവതരിപ്പിച്ച തിരുവാതിര കളി ഉണ്ടായിരുന്നു. 12 മണിക്കുശേഷം പാതിരപൂചൂടല്‍ തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ നടന്നു. തിരുവാതിരകളിക്കുള്ള ഫോക്ലോര് അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ അണിമംഗലം സാവിത്രി അന്തര്‍ജ്ജനത്തെ ആദരിച്ചു. ചടങ്ങില്‍ സി.സി.സുരേഷ്, എ.എസ്.സതീശന്, പുരുഷോത്തമന് ചാത്തമ്പിള്ളി, കെ.ഉണ്ണികൃഷ്ണന്, രഞ്ജിത്ത് മേനോന്, സൂശീല പത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
ചാവക്കാട്: തിരുവത്ര സ്വയംഭൂ മഹാശിവ ക്ഷേത്രത്തില്‍ തിരുവാതിര വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിരുവത്ര ഗ്രാമക്കുളം കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ദീപാരാധനയ്ക്ക് ശേഷം ശ്രീ പാര്‍വതി ദേവിയുടെ പട്ടും, താലിയും,തിരുവാഭരണങ്ങളും എഴുന്നള്ളിച്ചു. ക്ഷേത്ര സന്നിധിയില്‍ പല സംഘങ്ങളുടെ തിരുവാതിരക്കളിയും അരങ്ങേറി. ക്ഷേത്രം പ്രസിഡണ്ട് കെ.എം. തനീഷ്, സെക്രട്ടറി എം.എ. ജനാര്ദനന്, എം.കെ. ഷാജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: