വടക്കഞ്ചേരി:വടക്കഞ്ചേരി പട്ടണത്തിലെ പാതയോരങ്ങളില്‍ വീണ്ടും മാലിന്യം കുന്ന്കൂടുന്നു. ടൗണിന് സമീപം കിഴക്കഞ്ചേരി റോഡില്‍ പഴയചന്ദപുര ഭാഗത്തെ പ്രധാന റോഡിന് സമീപമാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ കൂമ്പാരമായിക്കിടക്കുന്നത്.
പട്ടണങ്ങളിലെ ഒട്ടുമിക്ക് സ്ഥാപനങ്ങളിലേയും അവശിഷ്ടങ്ങള്‍ തള്ളാനുള്ള കേന്ദ്രമായി മാറുകയാണ് ഇവിടം. ‘ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്’ എന്ന മുന്നറിയിപ്പ് ബോര്‍ഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ചുവട്ടിലാണ് മാലിന്യങ്ങള്‍ കൂടുതലും നിക്ഷേപിച്ചിരിക്കുന്നത്.
ഈ മാലിന്യം ചീഞ്ഞളിഞ്ഞ് റോഡിലേക്കൊഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതവും പ്രദേശമാകെ ദുര്‍ഗന്ധവും പരത്തുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. രാത്രികാലങ്ങളിലാണ് പലരും ഇവിടെ കൂടുതലായും മാലിന്യം നിക്ഷേപിച്ച് കടന്നു കളയുന്നത്. ഇതില്‍ പ്രധാനമായും തള്ളുന്നത് അറവുമാലിന്യങ്ങളും, മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങളുമാണ്. ഒട്ടുമിക്ക മാംസവില്പനക്കാരും അവശിഷ്ടം തള്ളാനുള്ള കേന്ദ്രമായി കണ്ടത്തെിയിരിക്കുന്നത് ഇവിടെ തന്നെയാണ്.
ഇവിടെ പലരും പട്ടാപ്പകലും മാലിന്യം തള്ളാന്‍ എത്താറുണ്ട്. ഇവിടെ നിന്നും മാംസാവശിഷ്ടം ഭക്ഷിക്കാനത്തെുന്ന നായ്ക്കളും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്.പ്രഭാതസവാരിക്കാരും വഴിയാത്രികരുമാണ് നായ്ക്കളെ ഏറെ ഭയക്കുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് ഒട്ടേറെ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ക്ലീന്‍ സിറ്റി ലക്ഷ്യം വച്ച് പഞ്ചായത്ത് മുന്‍കൈയെടുത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ പ്രധനപ്പെട്ട ഒന്നായിരുന്നു നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍.എന്നാല്‍ പലയിടത്തും ഇത് സ്ഥാപിക്കാത്തതിനാല്‍ മാലിന്യം നിക്ഷേപിച്ച് പോവുന്നവര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നു. പഞ്ചായത്തിന്റെ മാലിന്യശേഖരണവണ്ടി ഇതുവഴി വരാറുണ്ടെങ്കിലും കൃത്യമായി ഇവിടുന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നും വ്യാപക പരാതി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: